ഹജ്ജ് 2021: ഏഴാം തിയ്യതി മുതല്‍ അപേക്ഷിക്കാം

പ്രായം, ആരോഗ്യാവസ്ഥ, തുടങ്ങിയ എല്ലാ കാര്യങ്ങളിലും സൗദിയുടെ നിയമങ്ങള്‍ അനുസരിച്ചായിരിക്കും അനുമതി നല്‍കുക.

Update: 2020-11-05 15:58 GMT

മുംബൈ: കേന്ദ്ര ഹജ്ജ് കമ്മറ്റി 2021ലെ ഹജ്ജിനുള്ള കര്‍മ പദ്ധതി പുറത്തിറക്കി. ഇതു പ്രകാരം നവംബര്‍ ഏഴു മുതല്‍ ഹജ്ജിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി  സമര്‍പ്പിക്കാം. ഡിസംബര്‍ 10 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. കൊവിഡിന്റെ പശ്ചാതലത്തില്‍ ഹജ്ജിനു പോകാന്‍ അനുമതി നല്‍കുന്നതിന് സൗദി അറേബ്യ ഏര്‍പ്പെടുത്തുന്ന എല്ലാ നിബന്ധനകളും ബാധകമാകുമെന്ന് ഹജ്ജ് കമ്മറ്റി അറിയിച്ചു. പ്രായം, ആരോഗ്യാവസ്ഥ, തുടങ്ങിയ എല്ലാ കാര്യങ്ങളിലും സൗദിയുടെ നിയമങ്ങള്‍ അനുസരിച്ചായിരിക്കും അനുമതി നല്‍കുക.

ഈ വര്‍ഷം ഡിസംബറിനകം സൗദിയില്‍ ഹജ്ജാജികള്‍ക്ക് താമസിക്കാനുള്ള കെട്ടിടങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കും. ഹജ്ജിനു പോകാന്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ മാര്‍ച്ച് ഒന്നിനകം അഡ്വാന്‍സ് തുക അടക്കണം. ജൂലൈ 13നകം എല്ലാ ഹജ്ജാജികളെയും സൗദിയില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഹജ്ജ് കമ്മറ്റി അറിയിച്ചു.

Tags:    

Similar News