ഹര്‍ത്താല്‍ അക്രമം: 2182 കേസ്; അറസ്റ്റ് 6711
ഇതുവരെ 6711 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ 894 പേര്‍ റിമാന്റിലാണ്. 5817 പേര്‍ക്ക് ജാമ്യം ലഭിച്ചു.
തിരുവനന്തപുരം: ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചവരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 2182 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഡിജിപി ലോകനാഥ് ബെഹറ അറിയിച്ചു. ഇതുവരെ 6711 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ 894 പേര്‍ റിമാന്റിലാണ്. 5817 പേര്‍ക്ക് ജാമ്യം ലഭിച്ചു. (ജില്ല, കേസുകളുടെ എണ്ണം, ആകെ അറസ്റ്റിലായവര്‍, റിമാന്റിലായവര്‍, ജാമ്യം ലഭിച്ചവര്‍ എന്നക്രമത്തില്‍). തിരുവനന്തപുരം സിറ്റി- 89, 171, 22, 149. തിരുവനന്തപുരം റൂറല്‍- 99, 187, 43, 144. കൊല്ലം സിറ്റി- 74, 183, 75, 108. കൊല്ലം റൂറല്‍- 52, 147, 27, 120. പത്തനംതിട്ട- 509, 771, 59, 712. ആലപ്പുഴ- 108, 456, 53, 403. ഇടുക്കി- 85, 358, 20, 338. കോട്ടയം- 43, 216, 35 181. കൊച്ചി സിറ്റി- 34, 309, 01, 308. എറണാകുളം റൂറല്‍- 49, 349, 130, 219. തൃശ്ശൂര്‍ സിറ്റി- 72, 322, 75, 247. തൃശ്ശൂര്‍ റൂറല്‍- 60, 721, 13, 708. പാലക്കാട്- 296, 859, 123, 736. മലപ്പുറം- 83, 277, 35, 242. കോഴിക്കോട് സിറ്റി- 101, 342, 39, 303. കോഴിക്കോട് റൂറല്‍- 39, 97, 43, 54. വയനാട്- 41, 252, 36, 216. കണ്ണൂര്‍- 239, 433, 35, 398. കാസര്‍കോഡ്- 109, 261, 30, 231.
അതേസമയം, നെടുമങ്ങാട് പോലിസ് സ്‌റ്റേഷനിലെ എസ്‌ഐ സുനില്‍ ഗോപിയുടെ കൈ അടിച്ചൊടിക്കുകയും ഡ്രൈവര്‍ ഉള്‍പ്പടെയുള്ള പോലിസുകാരെ മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റിലായി. ആര്‍എസ്എസ് പ്രവര്‍ത്തകനായ നെടുമങ്ങാട് സ്വദേശി പി പ്രതീഷ് (36) ആണ് അറസ്റ്റിലായത്.ഹര്‍ത്താലില്‍ അക്രമം അഴിച്ചുവിട്ട ആര്‍എസ്എസ് പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ കയറ്റുമ്പോള്‍ കമ്പികളും വടികളും ഉപയോഗിച്ച് അക്രമികള്‍ പോലിസിനെ നേരിടുകയായിരുന്നു. സംഘടിച്ചെത്തിയ ആര്‍എസ്എസുകാര്‍ പോലിസുകാരെ അക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
അതിനിടെ, നെടുമങ്ങാട് സ്റ്റേഷനുനേരെ ബോംബെറിഞ്ഞ കേസില്‍ ആര്‍എസ്എസ് ജില്ലാനേതാവ് ആലപ്പുഴ നൂറനാട് സ്വദേശി പ്രവീണിനായി പോലിസ് സമീപ ജില്ലകളിലേക്കും അന്വേഷണം ഊര്‍ജിതമാക്കി. ഈ കേസുമായി ബന്ധപ്പെട്ട് കരുപ്പൂര് മേലാങ്കോട് ദീപാഭവനില്‍ എന്‍ നിശാന്ത്(30) അറസ്റ്റിലായിട്ടുണ്ട്. ബോംബെറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രവീണ്‍ ഒളിവില്‍ പോയത്