ഇന്ത്യയിലെ ഹിന്ദുത്വരുടെ മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രചരണം; ശക്തമായി അപലപിച്ച് ആഗോള ഹിന്ദു സംഘടനകളും ഹിന്ദു നേതാക്കളും
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഭരണകക്ഷിയുടെ മൗനപിന്തുണയോടെ ഹിന്ദുത്വ ഗ്രൂപ്പുകള്‍ നടത്തുന്ന മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രചാരണത്തെ ശക്തമായി അപലപിച്ച് 18ലധികം ആഗോള ഹിന്ദു സംഘടനകളും ലോകമെമ്പാടുമുള്ള 41 ഹിന്ദു വിഭാഗത്തില്‍പ്പെട്ട പ്രമുഖ വ്യക്തികളും. വിദ്വേഷ പ്രചരണത്തിനെതിരേ ലോകമെമ്പാടുമുള്ള ഹിന്ദു സമൂഹം കൂട്ടായ മൗനം വെടിഞ്ഞ് സംസാരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സംഘടനകള്‍ അഭിപ്രായപ്പെട്ടു. നമ്മുടെ പാരമ്പരത്തെ ലംഘിക്കുന്ന ഈ വിദ്വേഷത്തിനെതിരേ സംസാരിക്കാന്‍ ഹിന്ദു സഹോദരന്‍മാരോട് അവര്‍ ആഹ്വാനം ചെയ്തു.
മുസ്‌ലിം സഹോദരീ, സഹോദരന്‍മാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎസ് ആസ്ഥാനമായുള്ള സംഘടനയായ 'ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്' ആണ് പ്രസ്താവന ഇറക്കിയത്. ഹിന്ദു വിശ്വാസത്തില്‍ ജീവിക്കുന്ന നേതാക്കളോടും ഹിന്ദു സംഘടനകളുടെ പ്രതിനിധികളോയും പ്രസ്താവനയില്‍ ഒപ്പിടാന്‍ സംഘടന ആവശ്യപ്പെടുകയും ചെയ്തു. ഇന്ത്യയിലും വിദേശത്തുമുള്ള ഹിന്ദു നേതാക്കള്‍ പരസ്യമായി ഹിന്ദുത്വത്തെ ആശ്ലേഷിക്കുന്നത് കാണുമ്പോള്‍ ഞങ്ങള്‍ അസ്വസ്ഥരാണെന്ന് പ്രസ്താവനയില്‍ പറയുന്നു. 2021 ഡിസംബറില്‍ ദശലക്ഷക്കണക്കിന് ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കെതിരെ വംശഹത്യ നടത്താന്‍ ആഹ്വാനം ചെയ്യുന്ന കാവി വസ്ത്രധാരികളായ സ്വാമിമാരുടെ ചിത്രങ്ങളും വീഡിയോകളും നമുക്ക് അവഗണിക്കാനാവാത്ത മരവിച്ച കാഴ്ചയാണ്.
ഹരിദ്വാറിലെ 'ധര്‍മ സന്‍സദ്' മുതല്‍, കോളജ് വിദ്യാര്‍ഥികള്‍ സൃഷ്ടിച്ച ആപ്പില്‍ മുസ്‌ലിം സ്ത്രീകളെ 'ലേലത്തിന്' വയ്ക്കുന്നതും, ഹിജാബ് ധരിച്ച മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് കര്‍ണാടകയില്‍ തുല്യവിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കുന്നതും നാം കണ്ടു. വിശ്വാസത്തിന്റെ പേരില്‍ ഇന്ത്യയില്‍ മുസ്‌ലിം സഹോദരങ്ങള്‍ക്ക് നേരേ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ നാം കണ്ടുകൊണ്ടിരിക്കുകയാണ്. ആഴത്തിലുള്ള ചരിത്രങ്ങളുള്ള വൈവിധ്യമാര്‍ന്ന ഹൈന്ദവ പാരമ്പര്യങ്ങളുടെ പ്രതിനിധികള്‍ എന്ന നിലയില്‍, ഇന്ത്യയിലും വിദേശത്തുമുള്ള ഹിന്ദു നേതാക്കള്‍ പരസ്യമായി ഹിന്ദുത്വത്തെ സ്വീകരിക്കുന്നത് കാണുന്നതില്‍ ഞങ്ങള്‍ നിരാശരാണെന്ന് പ്രസ്താവന പറയുന്നു.
മറ്റു രാജ്യങ്ങളില്‍ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുന്നുവെന്ന് അറിയുമ്പോള്‍ നമ്മള്‍ എന്തിനാണ് ഇന്ത്യന്‍ മുസ്‌ലിംകളെക്കുറിച്ച് സംസാരിക്കുന്നതെന്ന് ചിലര്‍ ചിന്തിച്ചേക്കാം. പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ ഹിന്ദുക്കള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ അക്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ അക്രമങ്ങളെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്നും പ്രസ്താവന വ്യക്തമാക്കുന്നു. മുസ്‌ലിം വിദ്വേഷ പ്രചരണത്തിനെതിരേ നേതാക്കള്‍ പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നുണ്ട്.
പ്രസ്താവനയില്‍ ഒപ്പുവച്ച ഹിന്ദു സംഘടനകള്‍
ആര്യസമാജ് മന്ദിര്‍ (അമൃതപുരി, ന്യൂഡല്‍ഹി)
ഭക്തിവേര്‍സിറ്റി (ഡല്‍ഹി)
ഗ്ലോബല്‍ നൈതിക് ശിക്ഷാ കേന്ദ്രം (ഡല്‍ഹി/മഥുര)
ന്യൂ മെക്‌സിക്കോയിലെ ഹിന്ദു ടെംപിള്‍ സൊസൈറ്റി (അല്‍ബുക്കര്‍ക്)
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലിവിങ് യൂനിവേഴ്‌സല്‍ വാല്യൂസ്, രാമകൃഷ്ണ വേദാന്ത (ഫോര്‍ട്ട് കോളിന്‍സ്, CO)
ജ്യോതി മന്ദിര്‍ (ഒര്‍ലാന്‍ഡോ, FL)
മാത്രി സദന്‍ ആശ്രമം (ഹരിദ്വാര്‍, ഇന്ത്യ)
മൈന്‍ഡ്ഫുള്‍ മെഡിറ്റേഷന്‍ യോഗ (നേപ്പര്‍വില്ലെ, IL)
പ്രേം ഭക്തി മന്ദിര്‍ (ക്വീന്‍സ്, NY)
പര്‍പ്പിള്‍ പണ്ഡിറ്റ് പ്രോജക്ട് (ന്യൂയോര്‍ക്ക്, NY)
രാമകൃഷ്ണ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പിരിച്വാലിറ്റി ആന്‍ഡ് ഹിന്ദുയിസം (റിഷി) (പ്രിട്ടോറിയ, ദക്ഷിണാഫ്രിക്ക)
സര്‍വ ധര്‍മ സദ്ഭവ ട്രസ്റ്റ് (അയോധ്യ)
ശാന്തി ഭവന്‍ മന്ദിര്‍ (ക്വീന്‍സ്, NY)
ശ്രീദേവി ആര്‍ട്‌സ് (ന്യൂയോര്‍ക്ക്)
ശിവ സായ് മന്ദിര്‍ (ഡെന്‍വര്‍, CO)
സത്യത്തിലേക്ക് തിരിയുന്നു (ബ്രൂക്ക്‌ലിന്‍, NY)
സ്പിരിറ്റ് ഓഫ് ലവ് (അസൂസ, കാലഫോര്‍ണിയ)
യുനൈറ്റഡ് മദ്രാസി അസോസിയേഷന്‍, ഇന്‍ക്. (ജമൈക്ക, NY)
പ്രമുഖ വ്യക്തികള്‍:
അഭി ജനമാഞ്ചി, മുതിര്‍ന്ന മന്ത്രി- യൂനിറ്റേറിയന്‍ ആന്റ് ഹിന്ദു, സീഡാര്‍ ലെയ്ന്‍ യൂനിറ്റേറിയന്‍ യൂനിവേഴ്‌സലിസ്റ്റ് ചര്‍ച്ച് (ബെഥെസ്ഡ, മേരിലാന്‍ഡ്)
അഖിലേഷ് അയ്യര്‍, ഹിന്ദു ആത്മീയ ആചാര്യന്‍, സത്യത്തിലേക്ക് അരിച്ചിറങ്ങുന്നു (ബ്രൂക്ക്‌ലിന്‍, NY)
അമിത് കിളവന്‍നരൈന്‍, ബോര്‍ഡ് അംഗം, ശ്രീ ത്രിമൂര്‍ത്തി ഭവന്‍ മന്ദിര്‍ (ഓസോണ്‍ പാര്‍ക്ക്, NY)
അനന്താനന്ദ് രാംബച്ചന്‍, എമറിറ്റസ് മതപ്രഫസര്‍, വേദാന്ത പണ്ഡിതന്‍, സെന്റ് ഒലാഫ് കോളജ് (മിനസോട്ട യുഎസ്എ)
അനു മല്‍ഹോത്ര, ഹിന്ദു പുരോഹിതനും പ്രസിഡന്റും, മൈന്‍ഡ്ഫുള്‍ മെഡിറ്റേഷന്‍ യോഗ (നേപ്പര്‍വില്ലെ, IL)
ബാബു ബൈജൂ, റൈസെത്തോര്‍പ്പ് ആര്യസമാജം (പീറ്റര്‍മാരിറ്റ്‌സ്ബര്‍ഗ്, ദക്ഷിണാഫ്രിക്ക)
ബ്രഹ്മചാരി സുധാനന്ദ്, മാത്രി സദന്‍ ആശ്രമം (ഹരിദ്വാര്‍, ഇന്ത്യ)
ബ്രഹ്മചാരിണി ശ്വേത ചൈതന്യ (അറ്റ്‌ലാന്റ)
ചന്ദ്രശേഖര, പണ്ഡിറ്റ് (സിഡ്‌നി, ആസ്‌ത്രേലിയ)
ഡോ. ബ്രഹ്മചാരി ശരണ്‍- ഡാര്‍മിക് ലൈഫ്, ധാര്‍മിക ജീവിതം (വാഷിങ്ടണ്‍ ഡിസി) ഡയറക്ടര്‍
കരുണ മോഹന്‍- ആര്യസമാജ് ദക്ഷിണാഫ്രിക്ക (ജോഹന്നാസ്ബര്‍ഗ്)
പ്രശസ്തി ജോഷി- പ്രഫസര്‍, ഹിന്ദു പണ്ഡിതന്‍, കമ്മ്യൂണിറ്റി അംഗം (ന്യൂജേഴ്‌സി)
കൃഷ്ണ വിഷ്‌ണോയ്, പുരോഹിതന്‍, ജ്യോതി മന്ദിര്‍ (ഒര്‍ലാന്‍ഡോ, FL)
മേധ, ഭക്തിവേര്‍സിറ്റി (ഡല്‍ഹി)
നഫീഹ് കിം, ഡയറക്ടര്‍, ശിവ സായ് മന്ദിര്‍ (ഡെന്‍വര്‍, CO)
നിക്കോളാസ് ഇന്‍ദാര്‍, അസിസ്റ്റന്റ് പൂജാരി, ന്യൂജേഴ്‌സി മാരിയമ്മന്‍ കോവില്‍ (ന്യൂജേഴ്‌സി)
പണ്ഡിറ്റ് മനോജ് ജാദുബാന്‍സ്, ആത്മീയ നേതാവ്, ശാന്തി ഭവന്‍ മന്ദിര്‍ (ക്വീന്‍സ്, ചഥ)
പണ്ഡിറ്റ് നരേഷ് പോരന്‍, ശ്രീ മഹേശ്വര് ദാം/സ്റ്റിച്ചിംഗ് ആസ്ത (റോട്ടര്‍ഡാം, നെതര്‍ലാന്‍ഡ്‌സ്)
പണ്ഡിറ്റ് എന്‍ കെ ശര്‍മ്മ, യൂണിവേഴ്‌സല്‍ അസോസിയേഷന്‍ ഫോര്‍ സ്പിരിച്വല്‍ അവയര്‍നെസ് (ഡല്‍ഹി) സ്ഥാപക പ്രസിഡന്റ്
പണ്ഡിറ്റ് സമീര്‍ ആര്‍., ഹിന്ദു ടെംപിള്‍ സൊസൈറ്റി ഓഫ് ന്യൂ മെക്‌സിക്കോ (അല്‍ബുക്കര്‍ക്)
പണ്ഡിറ്റ് സഞ്ജയ് ദൂബെ, ശ്രീ ത്രിമൂര്‍ത്തി ഭവന്‍ (ബ്രൂക്ക്‌ലിന്‍, ചഥ)
പണ്ഡിത കുഷ്മാനി ദൂബെ, ഹിന്ദു ഭാരവാഹി, ശ്രീദേവി ആര്‍ട്‌സ് (ന്യൂയോര്‍ക്ക്)
പണ്ഡിത സ്വപ്‌ന പാണ്ഡ്യ, ഹിന്ദു ഓഫീസര്‍ (വാഷിംഗ്ടണ്‍ ഡിസി)
പ്രദീപ് റെഡ്ഡി, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്, ഹിന്ദു ടെംപിള്‍ ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റി (കാര്‍ബണ്ടേല്‍, കഘ)
പ്രതിമ ധര്‍മ്മം,പ്രതിമ ധര്‍മ്മം, ബഹുമാനപ്പെട്ട, പണ്ഡിത, സ്‌നേഹത്തിന്റെ ആത്മാവ് (അസൂസ, കാലിഫോര്‍ണിയ)
പ്രവ്രാജിക വ്രജപ്രാണ, മുതിര്‍ന്ന സന്ന്യാസിനി, വേദാന്ത സൊസൈറ്റി (സാന്താ ബാര്‍ബറ)
പ്രൊഫ. പങ്കജ് ജോഷി, രാമകൃഷ്ണ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പിരിച്വാലിറ്റി & ഹിന്ദുയിസം (റിഷി) (പ്രിട്ടോറിയ, ദക്ഷിണാഫ്രിക്ക)
രാജ ഗോപാല്‍ ഭട്ടര്‍, കണ്‍സള്‍ട്ടന്റ്, അധ്യാപകന്‍, പണ്ഡിറ്റ് ഭട്ടര്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ്, സാധന സ്പിരിച്വല്‍ കൗണ്‍സില്‍ (ലോസ് ഏഞ്ചല്‍സ്)
രാം സരണ്‍ ഭാസിന്‍, പ്രസിഡന്റ്, അസമൈ മന്ദിര്‍ (കാബൂള്‍, അഫ്ഗാനിസ്ഥാന്‍)
രേഷ്മ പെര്‍സൗദ്, സീനിയര്‍ ഓഫീസര്‍, മനുഷ്യസ്‌നേഹം, ശിവശക്തി പീഠ് (ക്വീന്‍സ്, ചഥ)
റവ. മനീഷ് മിശ്രമര്‍സെറ്റി, യൂണിറ്റേറിയന്‍ യൂണിവേഴ്‌സലിസ്റ്റും ഹിന്ദുവും, ആന്‍ അര്‍ബറിലെ ആദ്യ യൂണിറ്റേറിയന്‍ യൂണിവേഴ്‌സലിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ (ആന്‍ ആര്‍ബര്‍, മിഷിഗണ്‍)
ബഹുമാനപ്പെട്ട മഹേഷ് ഉപാധ്യായ, ഏകീകൃത യൂണിവേഴ്‌സലിസ്റ്റും ഹിന്ദുവും (ഗുജറാത്ത്, ഇന്ത്യ)
സെന ലന്‍ഡ്, അഫ്ഗാന്‍ഹിന്ദു അസോസിയേഷന്‍ (ന്യൂയോര്‍ക്ക്) പ്രസിഡന്റ്
ശശി ടണ്ടന്‍, ഹിന്ദു പുരോഹിതന്‍ (ഷിക്കാഗോ)
ശിവം ഭട്ട്, ഹിന്ദു പുരോഹിതന്‍ (കാലിഫോര്‍ണിയ)
ശിവ കീ, ഓര്‍ഗനൈസിംഗ് അംഗം, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലിവിംഗ് യൂണിവേഴ്‌സല്‍ വാല്യൂസ്, രാമകൃഷ്ണ വേദാന്ത (ഫോര്‍ട്ട് കോളിന്‍സ്, ഇഛ)
സുഷമ ദ്വിവേദി, പ്രോഗ്രസീവ്, ഇന്‍ക്ലൂസീവ് പണ്ഡിറ്റ്, പര്‍പ്പിള്‍ പണ്ഡിറ്റ് പ്രോജക്റ്റ് (ന്യൂയോര്‍ക്ക്, ചഥ)
സ്വാമി നാരായണ്‍ ദാസ്, ഗ്ലോബല്‍ നൈതിക ശിക്ഷാ കേന്ദ്രം (ഡല്‍ഹി/മഥുര)
സ്വാമി ശിവാനന്ദ് സരസ്വതി, മാത്രി സദന്‍ ആശ്രമം (ഹരിദ്വാര്‍, ഇന്ത്യ) സ്ഥാപകന്‍
വിജാ രാംജട്ടന്‍, ആചാര്യ, യുണൈറ്റഡ് മദ്രാസി അസോസിയേഷന്‍, ഇന്‍ക്. (ജമൈക്ക, ചഥ)
യുഗല്‍ കിഷോര്‍ ശരണ്‍ ശാസ്ത്രി, സര്‍വ ധര്‍മ്മ സദ്ഭവ ട്രസ്റ്റ് (അയോധ്യ)