ഇടുക്കി ഡാമില്‍ നിന്നുള്ള വെള്ളം പെരിയാറിലെ കാലടി, ആലുവ ഭാഗങ്ങളില്‍ എത്തുന്നത് അര്‍ധ രാത്രിയോടെ
വെള്ളം വൈകുന്നേരം 5.30 ന് നേര്യമംഗലം പാലം കടന്നു.രാത്രി എട്ട് മണിയോടെയായിരിക്കും വെള്ളം ഭൂതത്താന്‍കെട്ടിലെത്തുക.ഇടമലയാറില്‍ നിന്നും രാവിലെ ആറിന് രണ്ട് ഷട്ടറുകള്‍ തുറന്ന് ഒഴുക്കിയ ജലം ഭൂതത്താന്‍കെട്ടും മലയാറ്റൂരും കാലടിയും പിന്നിട്ട് കായലിലെത്തിയെങ്കിലും ജലനിരപ്പില്‍ ഇതു മൂലം വ്യതിയാനം ഉണ്ടായിട്ടില്ല. മഴ മാറി നിന്നതും വേലിയിറക്കവുമെല്ലാം ഇക്കാര്യത്തില്‍ അനുകൂല ഘടകങ്ങളായി.
കൊച്ചി: ഇടുക്കി ഡാമില്‍ നിന്നും തുറന്നുവിട്ട വെള്ളം പെരിയാറിലെ കാലടി, ആലുവ ഭാഗങ്ങളിലെത്തുന്നത് രാത്രി 12 നു ശേഷമായിരിക്കുമെന്ന് അധികൃതര്‍.വെള്ളം വൈകുന്നേരം 5.30 ന് നേര്യമംഗലം പാലം കടന്നു.രാത്രി എട്ട് മണിയോടെയായിരിക്കും വെള്ളം ഭൂതത്താന്‍കെട്ടിലെത്തുക. ഈ വെള്ളം പെരിയാറിലെ കാലടി, ആലുവ ഭാഗങ്ങളിലെത്തുന്നത് രാത്രി 12 നു ശേഷമായിരിക്കും. വൈകുന്നേരം 5.10 മുതല്‍ നാളെ പുലര്‍ച്ചെ 12.40 വരെ വേലിയേറ്റ സമയമാണ്. ഇതിനു ശേഷം 12.40 മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ വേലിയിറക്കമായിരിക്കും. അതായത് ഇടുക്കിയില്‍ നിന്നുള്ള വെള്ളം കാലടി, ആലുവ ഭാഗത്ത് ഒഴുകി എത്തുന്ന സമയത്ത് വേലിയിറക്കമായതിനാല്‍ വെള്ളം സുഗമമായി ഒവുകിപ്പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.
ഇടമലയാറില്‍ നിന്നും രാവിലെ ആറിന് രണ്ട് ഷട്ടറുകള്‍ തുറന്ന് ഒഴുക്കിയ ജലം ഭൂതത്താന്‍കെട്ടും മലയാറ്റൂരും കാലടിയും പിന്നിട്ട് കായലിലെത്തിയെങ്കിലും ജലനിരപ്പില്‍ ഇതു മൂലം വ്യതിയാനം ഉണ്ടായിട്ടില്ല. മഴ മാറി നിന്നതും വേലിയിറക്കവുമെല്ലാം ഇക്കാര്യത്തില്‍ അനുകൂല ഘടകങ്ങളായി.എന്നാല്‍ ഒരു തരത്തിലും ജാഗ്രത കൈവിടാറായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇടുക്കിയില്‍ നിന്നും പുറന്തള്ളിയ ജലം ജില്ലാതിര്‍ത്തിക്ക് പുറത്തുള്ള കരിമണല്‍ ഭാഗത്ത് 1.2 മീറ്റര്‍ ജലനിരപ്പില്‍ വര്‍ധന ഉണ്ടാക്കിയിരുന്നു. വൈകിട്ട് അഞ്ചരയോടെയാണ് ഇടുക്കി ജലം ജില്ലാതിര്‍ത്തിയായ നേര്യമംഗലം പിന്നിട്ടത്. പുഴയ്ക്ക് സാമാന്യം വീതിയുള്ള ഇവിടെ 30 സെ.മീ ആണ് ജലനിരപ്പിലുണ്ടായ വര്‍ധന.
ഇടുക്കി ജലം രാത്രി 12 മണിയോടെയാകും ആലുവ കാലടി തടത്തിലെത്തുക. മഴ മാറി നിന്നാല്‍ ഈ ജലം ഒഴുകി കായലിലെത്തുന്നതിന് സാഹചര്യം അനുകൂലമാകും. എന്നാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കെ ജാഗ്രത കൈവിടരുത്. മഴയും തുടര്‍ന്നുള്ള നീരൊഴുക്കും സാഹചര്യങ്ങളില്‍ മാറ്റം വരുത്തിയേക്കാം.വൈകിട്ട് ആറു മണിക്ക് ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം ആലുവ പെരിയാറില്‍ മാര്‍ത്താണ്ഡവര്‍മ്മ പോയിന്റില്‍ 0.935 മീറ്ററാണ് ജലനിരപ്പ്. വെള്ളപ്പൊക്ക മുന്നറിയിപ്പ് നില 2.50 മീറ്ററാണ്. മംഗലപ്പുഴ പോയിന്റില്‍ 0.78 മീറ്ററാണ് ജലനിരപ്പ്. മുന്നറിയിപ്പ് നില 3.30 മീറ്ററാണ്.
കാലടിയില്‍ 2.155 മീറ്ററാണ് ജലനിരപ്പ്. ഇവിടെ 5.50 മീറ്ററാണ് വെള്ളപ്പൊക്ക മുന്നറിയിപ്പ് ജലനിരപ്പ്. മൂന്ന് പോയിന്റുകളിലും ജലനിരപ്പ് കുറയുന്നതായാണ് കാണുന്നത്. മഴയില്ലാത്തതിനാലും ഡാമില്‍ നിന്ന് ഒഴുകിയെത്തിയ വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനാലുമാണ് ജലനിരപ്പ് ഉയരാതിരുന്നത്. ശക്തമായ മഴയുണ്ടായാല്‍ ജലനിരപ്പില്‍ വ്യത്യാസം വന്നേക്കാമെന്നത് മറക്കരുതെന്നും അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കാനും ക്യാംപുകളിലേക്ക് മാറാനും മടി കാണിക്കരുതെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.