24 മണിക്കൂറിനിടയില്‍ കാല്‍ ലക്ഷം പേര്‍ക്ക് കൊവിഡ്; രാജ്യത്ത് വൈറസ് തീവ്രമാകുന്നു

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ 2.3 ലക്ഷം പേര്‍ക്കാണ് രോഗമുള്ളത്. ഡല്‍ഹിയില്‍ 1.07 ലക്ഷം പേര്‍ക്കും തമിഴ്‌നാട്ടില്‍ 1.26 ലക്ഷം പേര്‍ക്കുമാണ് രോഗം ബാധിച്ചത്.

Update: 2020-07-10 05:14 GMT
ന്യൂഡല്‍ഹി: സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അവകാശപ്പെടുമ്പോഴും രാജ്യത്ത് കൊവിഡ് വ്യാപനം കൂടുതല്‍ തീവ്രമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 26,507 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 475 പേര്‍ കൂടി മരിച്ചു. ഇതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 7.93 ലക്ഷമായി ഉയര്‍ന്നു.

ഇതുവരെ 4.95 ലക്ഷം പേര്‍ രോഗവിമുക്തരായി. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 2.76 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. മഹാരാഷ്ട്രയില്‍ 9667 പേരും ഡല്‍ഹിയില്‍ 3258 പേരും ഗുജറാത്തില്‍ 2008 പേരും മരിച്ചു. ആകെ 21,604 പേരാണ് മരിച്ചത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ 2.3 ലക്ഷം പേര്‍ക്കാണ് രോഗമുള്ളത്. ഡല്‍ഹിയില്‍ 1.07 ലക്ഷം പേര്‍ക്കും തമിഴ്‌നാട്ടില്‍ 1.26 ലക്ഷം പേര്‍ക്കുമാണ് രോഗം ബാധിച്ചത്. ഗുജറാത്തില്‍ 39194, കര്‍ണാടകത്തില്‍ 31105, തെലങ്കാനയില്‍ 30946, ഉത്തര്‍ പ്രദേശില്‍ 32362 എന്നിങ്ങനെയാണ് രോഗം പിടിപ്പെട്ടവരുടെ എണ്ണം. തമിഴ്‌നാട്ടില്‍ 1765 പേരും ഉത്തര്‍ പ്രദേശില്‍ 862 പേരും ബംഗാളില്‍ 854 പേരുമാണ് മരിച്ചത്.


content highlight: india corona virus update over 26000 tested covid positive

Tag: covid-19, india, corona virus, covid positive


Tags:    

Similar News