ജബലിയ്യ അഭയാര്‍ഥി ക്യാംപിനു നേരെ വീണ്ടും ആക്രമണം; 30ലേറെ പേര്‍ കൊല്ലപ്പെട്ടു
ഇത് മൂന്നാംതവണയാണ് ജബലിയ അഭയാര്‍ഥി ക്യാംപിനു നേരെ ഇസ്രായേല്‍ അധിനിവേശ സൈന്യത്തിന്റെ ആക്രമണമുണ്ടാവുന്നത്.
ഗസാ സിറ്റി: ലോകരാഷ്ട്രങ്ങളുടെ അഭ്യര്‍ഥനകള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് അഭയാര്‍ഥി ക്യാംപുകള്‍ക്കു നേരെയുള്ള ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍. ജബലിയ അഭയാര്‍ഥി ക്യാംപിലെ വീടുകള്‍ക്ക് നേരെയാണ് ഇസ്രായേല്‍ വീണ്ടും വ്യോമാക്രമണം നടത്തിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 30ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായും സംശയമുണ്ട്. ഇത് മൂന്നാംതവണയാണ് ജബലിയ അഭയാര്‍ഥി ക്യാംപിനു നേരെ ഇസ്രായേല്‍ അധിനിവേശ സൈന്യത്തിന്റെ ആക്രമണമുണ്ടാവുന്നത്. നൂറുകണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. അതിനിടെ, വ്യാഴാഴ്ച രാവിലെ ഗസ മുനമ്പിലെ റസിഡന്‍ഷ്യല്‍ മേഖലകള്‍ക്കു നേരെ നടത്തിയ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. സമീപപ്രദേശമായ അല്‍സാബ്രയില്‍ എട്ട് പേരെയും കൊലപ്പെടുത്തിയിട്ടുണ്ട്.