കര്‍ണാടക: കളം മാറാനൊരുങ്ങി കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍
ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് ബിജെപി ക്യാംപിലെത്തി. കോണ്‍ഗ്രസ് എംഎല്‍എ പ്രതാപ് ഗൗഢ പാട്ടീല്‍ ആണ് ബിജെപി പാളയത്തില്‍ എത്തിച്ചേര്‍ന്നത്.
ബംഗ്ലൂരു: റിസോര്‍ട്ട് രാഷ്ട്രീയം ശക്തമായ കര്‍ണാടകയില്‍ വീണ്ടും ഭരണ അസ്ഥിരതക്കു സാധ്യതയേറുന്നു. ഭരണ പക്ഷത്തെ രണ്ടു സ്വതന്ത്ര എംഎല്‍എമാര്‍ കോണ്‍ഗ്രസ്- ദള്‍ സഖ്യ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനു പുറമേ, ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് ബിജെപി ക്യാംപിലെത്തി. കോണ്‍ഗ്രസ് എംഎല്‍എ പ്രതാപ് ഗൗഢ പാട്ടീല്‍ ആണ് ബിജെപി പാളയത്തില്‍ എത്തിച്ചേര്‍ന്നത്.
കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി ക്യാംപിലേക്കു മാറുമെന്നും വാര്‍ത്തകളുണ്ട്. കോണ്‍ഗ്രസ് എംഎല്‍എമാരില്‍ എല്ലാവരും തങ്ങളോടൊപ്പമുണ്ടെന്നു ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കാകുന്നില്ല. ചിലരെ കാണാതായതായി നേതാക്കള്‍ തന്നെ അംഗീകരിക്കുന്നുമുണ്ട്.
അതേസമയം കൊഴിഞ്ഞു പോക്ക് നിയന്ത്രിക്കാനായി ഭരണപക്ഷ എംഎല്‍എമാരെ ബിഡദിയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയേക്കും. അതിനിടെ കര്‍ണാടകത്തില്‍ രണ്ടോ മൂന്നോ ദിവസത്തിനകം കോണ്‍ഗ്രസ്-ദള്‍ സഖ്യസര്‍ക്കാര്‍ തകരുമെന്നും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും മഹാരാഷ്ട്ര മന്ത്രി രാം ഷിന്‍ഡെ പറഞ്ഞു. ജനങ്ങള്‍ ആഗ്രഹിക്കുന്നത് ബിജെപി നേതൃത്ത്വത്തിലുള്ള സര്‍ക്കാര്‍ ആണെന്നും അദ്ദേഹം പറഞ്ഞു.