വോട്ടെണ്ണല്‍ തുടങ്ങി; ആദ്യ റൗണ്ടില്‍ ഇടതുമുന്നേറ്റം
ആദ്യഫല സൂചന: കോഴിക്കോട് നോര്‍ത്തില്‍ എല്‍ഡിഎഫ് മുന്നില്‍
തിരുവനന്തപുരം: സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യഫല സൂചന നിമിഷങ്ങള്‍ക്കകം ലഭിക്കും. ആദ്യം തപാല്‍ ബാലറ്റുകളാണ് എണ്ണുന്നത്. സംസ്ഥാനത്ത് ആകെയുള്ള 140 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആകെ 957 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. യുഡിഎഫ് നിലമ്പൂര്‍ മണ്ഡലം സ്ഥാനാര്‍ഥി വി വി പ്രകാശ് മൂന്നു ദിവസം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. ബാക്കിയുള്ള മുന്നണി സ്ഥാനാര്‍ഥികളും സ്വതന്ത്രരും അപരരുമെല്ലാം ഫലം കാത്തിരിക്കുകയാണ്. ആകെ രണ്ടു കോടിയിലേറെ വോട്ടര്‍മാരുടെ മനമറിയാന്‍ 40,771 ബൂത്തുകളാണ് ഒരുക്കിയിരുന്നത്. റിസര്‍വ് ഉള്‍പ്പടെ 50496 വീതം ബാലറ്റ് യൂനിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും 54349 വിവിപാറ്റ് മെഷീനുകളുമാണ് ഇത്തവണ തിരഞ്ഞെടുപ്പിന് ഉപയോഗിച്ചത്.
സംസ്ഥാനവ്യാപകമായി ആകെ 144 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്. 633 കൗണ്ടിങ് ഹാളുകളാണ് വോട്ടെണ്ണാന്‍ സജ്ജീകരികരിച്ചിട്ടുള്ളത്. 527 ഹാളുകള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും 106 എണ്ണത്തില്‍ തപാല്‍ ബാലറ്റുകളും എണ്ണും. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും നാലു വരെ ഹാളുകള്‍ ഉപയോഗിക്കാനാണ് നിര്‍ദേശം. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ 14 മേശകളാണുണ്ടായിരുന്നത്. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ സാമൂഹിക അകലം ഉറപ്പാക്കാനായി ഇത്തവണ ഓരോ ഹാളിലും ഏഴ് മേശകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരോ മേശയിലും കൗണ്ടിങ് സൂപര്‍വൈസറും അസിസ്റ്റന്റ് കൗണ്ടിങ് ഏജന്റുമാരും ഉണ്ടാവും. ആവശ്യമെങ്കില്‍ തപാല്‍ വോട്ടെണ്ണുന്ന മേശകളുടെ എണ്ണം രണ്ടാക്കാനും നിര്‍ദേശമുണ്ട്. കഴിഞ്ഞ തവണ ഓരോ റൗണ്ടിലും 14 ബൂത്തുകളാണ് എണ്ണിയിരുന്നതെങ്കില്‍ ഇത്തവണ 21 ബൂത്തുകളുടെ വോട്ടെണ്ണാവുന്ന സംവിധാനമാണ് ഒരുക്കുന്നത്. ഉച്ചയോടെ അന്തിമ ഫലം ലഭിക്കുമെന്നാണു സൂചന.
8.04 ആദ്യഫല സൂചന: കോഴിക്കോട് നോര്‍ത്തില്‍ എല്‍ഡിഎഫ് മുന്നില്‍
ആദ്യഫല സൂചന പുറത്തുവന്നപ്പോള്‍ കോഴിക്കോട് നോര്‍ത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോട്ടത്തില്‍ രവീന്ദ്രന്‍ മുന്നില്‍. യുഡിഎഫ് സ്ഥാനാര്‍ഥി ലീഗിലെ അഡ്വ. നൂര്‍ബിനാ റഷീദിനേക്കാള്‍ അഞ്ചു വോട്ടുകള്‍ക്കാണ് മുന്നിലുള്ളത്.
8.20 തപാല്‍ വോട്ടുകള്‍ എണ്ണുന്നത് തുടരുന്നു. എല്‍ഡിഎഫ്-40, യുഡിഎഫ്-26, എന്‍ഡിഎ-1 എന്നിങ്ങനെയാണ് മുന്നിലുള്ളത്.
8.20 തപാല്‍ വോട്ടുകള്‍ എണ്ണുന്നത് തുടരുന്നു. എല്‍ഡിഎഫ്-40, യുഡിഎഫ്-26, എന്‍ഡിഎ-1 എന്നിങ്ങനെയാണ് മുന്നിലുള്ളത്.
8.30 കണ്ണൂരില്‍ സതീശന്‍ പാച്ചേനിയും വടകരയില്‍ കെ കെ രമയും കൊച്ചിയില്‍ ടോമി ചെമ്മണി, തലശ്ശേരിയില്‍ എ എന്‍ ശംസീര്‍, തവനൂരില്‍ കെ ടി ജലീല്‍, നിലമ്പൂരില്‍ പി വി അന്‍വര്‍, മാനന്തവാടിയില്‍ ഒ ആര്‍ കേളു എന്നിവര്‍ മുന്നില്‍. ധര്‍മ്മടത്ത് പിണറായി വിജയന്‍, കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍, നേമത്ത് കുമ്മനം രാജശേഖരന്‍, വട്ടിയൂര്‍ക്കാവില്‍ വി കെ പ്രശാന്ത്, അരുവിക്കരയില്‍ കെ എസ് ശബരീനാഥ്, വേങ്ങരയില്‍ പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ മുന്നിലാണ്. പത്തനാപുരത്ത് കെ ബി ഗണേഷ്‌കുമാര്‍ പിന്നില്‍.
8.40 എല്‍ഡിഎഫ്-73, യുഡിഎഫ്-50, എന്‍ഡിഎ-1
പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി, കൊട്ടാരക്കരയില്‍ യുഡിഎഫ് മുന്നില്‍, കൊല്ലത്ത് മുകേഷ്, മട്ടന്നൂരില്‍ കെ കെ ശൈലജ, കൊട്ടാരക്കരയില്‍ ബാലഗോപാല്‍, കുന്നംകുളത്ത് എ സി മൊയ്തീന്‍ മുന്നില്‍. നേമത്ത് ലീഡ് നില മാറിമറിയുന്നു. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍, തൃത്താലയില്‍ വി ടി ബലറാം, പട്ടാമ്പിയില്‍ മുഹമ്മദ് മുഹ്‌സിന്‍, റാന്നിയില്‍ പ്രമോദ് നാരായണന്‍, ഹരിപ്പാട് രമേശ് ചെന്നിത്തല, തളിപ്പറമ്പില്‍ എം വി ഗോവിന്ദന്‍, കൊല്ലത്ത് ഹിന്ദു കൃഷ്ണ, തവനൂരില്‍ ഫിറോസ് കുന്നുംപറമ്പില്‍, തൃപ്പൂണിത്തറയില്‍ എം സ്വരാജ്, ആലപ്പുഴയില്‍ പി പി ചിത്തരഞ്ജന്‍, കൊടുവള്ളിയില്‍ എം കെ മുനീര്‍, കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍, അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍, അമ്പലപ്പുഴയില്‍ എച്ച് സലാം, കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ് എന്നിവര്‍ മുന്നില്‍. ബാലുശ്ശേരിയില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി, തവനൂരില്‍ കെ ടി ജലീല്‍ പിന്നില്‍. കുണ്ടറയില്‍ പി സി വിഷ്ണുനാഥ് മുന്നില്‍. കളമശ്ശേരിയില്‍ പി രാജീവ്, കല്‍പ്പറ്റയില്‍ എം വി ശ്രേയാംസ്‌കുമാര്‍, ദേവികുളത്ത് ഡി കുമാര്‍ എന്നിവരാണ് മുന്നിലുള്ളത്.
9.00 എല്‍ഡിഎഫ്-80, യുഡിഎഫ്-58, എന്‍ഡിഎ-3
മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ പിന്നില്‍. ബേപ്പൂരില്‍ മുഹമ്മദ് റിയാസ്, ചടയമംഗലത്ത് എം എം നസീര്‍, തൃശൂരില്‍ പത്മജ വേണുഗോപാല്‍, കാഞ്ഞിരപ്പള്ളിയില്‍ എല്‍ഡിഎഫിന്റെ ജയരാജ്, കോവളത്ത് എം വിന്‍സെന്റ്, ഉദുമയില്‍ സി എച്ച് കുഞ്ഞമ്പു, കാഞ്ഞങ്ങാട് ഇ ചന്ദ്രശേഖരന്‍, നിലമ്പൂരില്‍ പി വി അന്‍വര്‍, കോന്നിയില്‍ യു ജനീഷ് കുമാര്‍, ആറന്‍മുളയില്‍ വീണാ ജോര്‍ജ്ജ്, കുണ്ടറയില്‍ പി സി വിഷ്ണുനാഥ്, മഞ്ചേശ്വരത്ത് എ കെ എം അശ്‌റഫ്, തൃക്കരിപ്പൂരില്‍ എം രാജഗോപാലന്‍, ബത്തേരിയില്‍ ഐസി ബാലകൃഷ്ണന്‍, എലത്തൂരില്‍ എ കെ ശശീന്ദ്രന്‍, ഉടുമ്പന്‍ചോലയില്‍ എം എം മണി, ഹരിപ്പാട് രമേശ് ചെന്നിത്തല, കടുത്തുരുത്തി മോന്‍സ് ജോസഫ്, തൊടുപുഴയില്‍ പി ജെ ജോസഫ്, പൂഞ്ഞാറില്‍ പി സി ജോര്‍ജ്ജ്, മണ്ണാര്‍ക്കാട് സുരേഷ് രാജ്, കളമശ്ശേരി വി ഇ അബ്ദുല്‍ഗഫൂര്‍, ഇരിക്കൂറില്‍ സോണി സെബാസ്റ്റിയന്‍, ഇടുക്കിയില്‍ റോഷ് അഗസ്റ്റിന്‍, കായംകുളത്ത് യു പ്രതിഭ, കോഴിക്കോട് സൗത്ത് അഹമ്മദ് ദേവര്‍കോവില്‍, അഴീക്കോട് കെ വി സുമേഷ്, കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുല്ല, പാലക്കാട് ഷാഫി പറമ്പില്‍, തിരൂരങ്ങാടിയില്‍ കെ പി എ മജീദ്, വടകരയില്‍ കെ കെ രമ, പൊന്നാനിയില്‍ പി നന്ദകുമാര്‍, പാലക്കാട് ഇ ശ്രീധരന്‍, കൊയിലാണ്ടിയില്‍ കാനത്തില്‍ ജമീല, തൃത്താലയില്‍ എം ബി രാജേഷ്, എറ്റുമാനൂരില്‍ ലതികാ സുഭാഷ്, തൃപ്പൂണിത്തറയില്‍ കെ ബാബു, പിറവത്ത് അനൂപ് ജേക്കബ് എന്നിവര്‍ മുന്നിലാണ്.
9.15 എല്‍ഡിഎഫ്-82, യുഡിഎഫ്-56, എന്‍ഡിഎ-2
പൂഞ്ഞാറില്‍ പി സി ജോര്‍ജ്ജ് പിന്നില്‍, കോന്നിയില്‍ കെ സുരേന്ദ്രന്‍ മൂന്നാമത്. തൃശൂരില്‍ സുരേഷ്‌ഗോപി പിന്നില്‍. കാഞ്ഞിരപ്പള്ളിയില്‍ അല്‍ഫോന്‍സ് കണ്ണന്താനം, കല്‍പ്പറ്റയില്‍ ടി സിദ്ദീഖ്, പയ്യന്നൂരില്‍ ടി ഐ മധുസൂധനന്‍, കല്ല്യാശ്ശേരിയില്‍ എം വിജിന്‍, അഴീക്കോട് കെ വി സുമേഷ്, ഇരിക്കൂറില്‍ സോണി സെബാസ്റ്റിയന്‍, ധര്‍മടത്ത് പിണറായി വിജയന്‍, അങ്കമാലിയില്‍ റോജി എം റോണ്‍, പറവൂരില്‍ വി ഡി സതീശന്‍, കുന്നത്തുനാട് വി പി സജീന്ദ്രന്‍, തൃക്കാക്കരയില്‍ പി ടി തോമസ്, വടകര കെ കെ രമ, കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മണ്ണാര്‍ക്കാട് എന്‍ ശംസുദ്ദീന്‍, തവനൂരില്‍ ഫിറോസ് കുന്നുംപറമ്പില്‍, പാലായില്‍ ജോസ് കെ മാണി, നിലമ്പൂരില്‍ പി വി അന്‍വര്‍, പെരിന്തല്‍മണ്ണയില്‍ എല്‍ഡിഎഫിന്റെ കെ പി മുസ്തഫ, പൊന്നാനിയില്‍ നന്ദകുമാര്‍, തൃശൂരില്‍ പത്മജ വേണുഗോപാല്‍, നാദാപുരത്ത് ഇ കെ വിജയന്‍ എന്നിവര്‍ മുന്നില്‍.