റോഡിലെ കുഴി യുവാവിന്റെ ജീവനെടുത്ത സംഭവം: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനുമായി ഹൈക്കോടതി
കുഴിയടയ്ക്കാന്‍ എത്ര ജീവനുകള്‍ ഇനി ബലികൊടുക്കേണ്ടിവരുമെന്ന് കോടതി.ചെറുപ്രായത്തിലാണ് ഒരാളുടെ ജീവന്‍ പൊലിഞ്ഞത്. യുവാവിന്റെ മരണത്തോടെ ഒരു കുടുംബത്തിന്റെ വരുമാനമാര്‍ഗമാണ് നിലച്ചത്.ഇതില്‍ ഇവിടുത്തെ ഉദ്യോഗസ്ഥ സംവിധാനം ഉത്തരവാദികളാണ്.നാണക്കേടുകൊണ്ടു തല കുനിയുകയാണ്. മരിച്ച യുവാവിന്റെ മാതാപിതാക്കളോട് മാപ്പു ചോദിക്കുന്നു. കാറില്‍ സഞ്ചരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് റോഡിലെ ദുരവസ്ഥമൂലം ഇരയാകുന്ന സാധാരണക്കാരുടെ ബുദ്ധിമുട്ട് അറിയില്ല.ഒരോ റോഡുകളിലും ഏതു ഉദ്യോഗസ്ഥര്‍ക്കാണ് ഉത്തരവാദിത്വമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.ഇനി ഇത്തരത്തില്‍ അപകടമുണ്ടായാല്‍ ഈ ഉദ്യോഗസ്ഥരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണം.ഏഴു തലമുറ നല്‍കിയാല്‍ തീരാത്ത അത്ര വലിയ നഷ്ടപരിഹാര തുക ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ നല്‍കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി
കൊച്ചി: പാലാരിവട്ടം മെട്രോ സ്‌റ്റേഷനു സമീപം റോഡിലെ കുഴി യുവാവിന്റെ ജീവനെടുത്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനുവമായി ഹൈക്കോടതി.റോഡിലെ കുഴിയടയ്ക്കുമെന്ന് പറയുന്നതല്ലാതെ അടയ്ക്കുന്നില്ലെന്നും ഇനി എത്ര ജീവനുകള്‍ ബലികൊടുക്കേണ്ടി വരമെന്നും ഹൈക്കോടതി ചോദിച്ചു.2008 ലെ റോഡപകടവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയാണ് കഴിഞ്ഞ ദിവസം പാലാരവട്ടത്തുണ്ടായ അപകടത്തില്‍ യുവാവ മരിച്ച സംഭവത്തില്‍ ഹൈക്കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. ചെറുപ്രായത്തിലാണ് ഒരാളുടെ ജീവന്‍ പൊലിഞ്ഞത്. യുവാവിന്റെ മരണത്തോടെ ഒരു കുടുംബത്തിന്റെ വരുമാനമാര്‍ഗമാണ് നിലച്ചത്.ഇതില്‍ ഇവിടുത്തെ ഉദ്യോഗസ്ഥ സംവിധാനം ഉത്തരവാദികളാണ്.നാണക്കേടുകൊണ്ടു തല കുനിയുകയാണ്. മരിച്ച യുവാവിന്റെ മാതാപിതാക്കളോട് മാപ്പു ചോദിക്കുന്നു. കാറില്‍ സഞ്ചരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് റോഡിലെ ദുരവസ്ഥമൂലം ഇരയാകുന്ന സാധാരണക്കാരുടെ ബുദ്ധിമുട്ട് അറിയില്ല.
മരിച്ച യുവാവിന്റെ കുടുംബത്തിന്റെ അവസ്ഥ ആരും എന്തുകൊണ്ട് മനസിലാക്കുന്നില്ലെന്നും കോടതി ചോദിച്ചു.ഒരാള്‍ ഒരു കുഴി കുഴിച്ചാല്‍ അത് മൂടാന്‍ പ്രോട്ടോക്കോള്‍ നോക്കുകയാണ്.ഉത്തരവിടാന്‍ മാത്രമെ കോടതിക്കു കഴിയു. ഉദ്യോഗസ്ഥരിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും കോടതി പറഞ്ഞു. റോഡിലെ നിലവിലെ അവസ്ഥ പഠിക്കാന്‍ മൂന്നംഗ അഭിഭാഷക സമിതിയെ നിയോഗിക്കുമെന്നും കോടതി വ്യക്തമാക്കി.ഈ സമിതി കൊച്ചിയിലെ റോഡുകളുടെ നിലവിലെ അവസ്ഥ നേരിട്ട് വിലയിരുത്തി കോടതിക്കു റിപോര്‍ട് സമര്‍പ്പിക്കണം.ഒരോ റോഡുകളിലും ഏതു ഉദ്യോഗസ്ഥര്‍ക്കാണ് ഉത്തരവാദിത്വമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.ഇനി ഇത്തരത്തില്‍ അപകടമുണ്ടായാല്‍ ഈ ഉദ്യോഗസ്ഥരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണം.ഏഴു തലമുറകള്‍ നല്‍കിയാല്‍ തീരാത്ത അത്ര വിലയ നഷ്ടപരിഹാര തുക ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ നല്‍കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണെന്നും റിപോര്‍ട് കിട്ടുന്ന മുറയ്ക്ക് തുടര്‍ നടപടിയുണ്ടാകുമെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.