ലക്ഷദ്വീപില്‍ നിന്നും രോഗികളെ വിദഗ്ദ ചികില്‍സയ്ക്ക് കൊണ്ടുപോകല്‍: മാര്‍ഗ്ഗേ രേഖ തയ്യാറക്കണമെന്ന് ഹൈക്കോടതി

10 ദിവസത്തിനുള്ളില്‍ മാര്‍ഗ്ഗ രേഖ തയ്യാറാക്കണമെന്നാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.ലക്ഷദ്വീപില്‍ നിന്നും രോഗികളെ കൊണ്ടുപോകുന്ന വിഷയത്തില്‍ ലക്ഷദ്വീപില്‍ പുതിയതായി നിയമിതനായ അഡ്മിനിസ്‌ട്രേറ്റര്‍ പുതിയ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.ഇതേ തുടര്‍ന്നാണ് ലക്ഷദ്വീപ് സ്വദേശി ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

Update: 2021-06-01 06:42 GMT

കൊച്ചി: ലക്ഷദ്വീപില്‍ നിന്നും ചികില്‍സയ്ക്കായി രോഗികളെ പുറത്തേക്ക് കൊണ്ടുപോകുന്നതിനുള്ള മാര്‍ഗ്ഗ രേഖ തയ്യാറക്കണമെന്ന് ഹൈക്കോടതി.ലക്ഷദ്വീപ് സ്വദേശി നല്‍കിയ പൊതുതാല്‍പര്യഹരജി പരിഗണിച്ചാണ് ഹൈക്കോടതി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. 10 ദിവസത്തിനുള്ളില്‍ മാര്‍ഗ്ഗ രേഖ തയ്യാറാക്കണമെന്നാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.ലക്ഷദ്വീപില്‍ നിന്നും രോഗികളെ കൊണ്ടുപോകുന്ന വിഷയത്തില്‍ ലക്ഷദ്വീപില്‍ പുതിയതായി നിയമിതനായ അഡ്മിനിസ്‌ട്രേറ്റര്‍ പുതിയ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.ഇതേ തുടര്‍ന്നാണ് ലക്ഷദ്വീപ് സ്വദേശി ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

ലക്ഷദ്വീപില്‍ നിന്നും കൊച്ചിയിലേക്കോ കേരളത്തിലെ മറ്റു ആശുപത്രികളിലേക്കോ രോഗികളെ വിദഗ്ദ ചികില്‍സയ്ക്കായി ഹെലികോപ്ടര്‍ മാര്‍ഗ്ഗം എത്തിക്കുന്നതിനായി കൃത്യമായ മാര്‍ഗ്ഗ രേഖ തയ്യാറക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.നിലവില്‍ മാര്‍ഗ്ഗ രേഖയുണ്ടെങ്കില്‍ അത് വ്യക്തമാക്കണം.ഇല്ലയെങ്കില്‍ 10 ദിവസത്തിനകം മാര്‍ഗ്ഗ രേഖ തയ്യാറാക്കി കോടതിയെ അറിയിക്കണമെന്നും അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കി.10 ദിവസത്തിനു ശേഷം ഹരജി വീണ്ടും കോടതി പരിഗണിക്കും.നിലവില്‍ രോഗികളെ കവരത്തിയിലെത്തിച്ചതിനു ശേഷം അവിടെ നിന്നാണ് ഹെലികോപ്ടര്‍ മാര്‍ഗ്ഗം രോഗികളെ കൊച്ചിയിലേക്കും മറ്റിടങ്ങളിലേക്ക് എത്തിക്കുന്നത്

Tags:    

Similar News