വോട്ടര്‍ ഐഡിയുമായി ആധാര്‍ ബന്ധിപ്പിക്കുന്നത് വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിക്കാന്‍ കാരണമാകും; തീരുമാനം പിന്‍വലിക്കണം: പോപുലര്‍ ഫ്രണ്ട്
പൊതുവിതരണ പദ്ധതിക്ക് അല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്ക് ആധാര്‍ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് എല്ലാ പൗരന്മാര്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുമെന്ന 2015ലെ സുപ്രിംകോടതി ഉത്തരവിന് വിരുദ്ധമാണ് ഈ പരിഷ്‌കാരം
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡുകള്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാം. അടുത്തിടെ പാസാക്കിയ തിരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്ലിലെ വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം ഗുരുതരമായ നിരവധി ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. പൊതുവിതരണ പദ്ധതിക്ക് അല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്ക് ആധാര്‍ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് എല്ലാ പൗരന്മാര്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുമെന്ന 2015ലെ സുപ്രിംകോടതി ഉത്തരവിന് വിരുദ്ധമാണ് ഈ പരിഷ്‌കാരം. പുതിയ തീരുമാനം സ്വകാര്യതയെന്ന മൗലികാവകാശത്തെയും വെല്ലുവിളിക്കുന്നതാണ്.
അധികാരം കൈയ്യാളുന്നവര്‍ തങ്ങള്‍ക്കെതിരായി വരുമെന്ന് ഭയപ്പെടുന്നവരെ ഒഴിവാക്കിക്കൊണ്ട് വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിക്കാന്‍ ഡാറ്റ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുമേറെയാണ്. കഴിഞ്ഞ സെന്‍സസ് പ്രകാരം ഇന്ത്യയുടെ സാക്ഷരതാ നിരക്ക് 73 ശതമാനം മാത്രമാണ്.ഡിജിറ്റല്‍ ഇന്ത്യ എന്ന് വിളിക്കപ്പെടുന്ന ഇന്ത്യ ഇപ്പോഴും ഭൂരിപക്ഷം ഇന്ത്യക്കാര്‍ക്കും അപ്രാപ്യമാണ്. വോട്ടെടുപ്പ് പ്രക്രിയ ഡിജിറ്റലൈസ് ചെയ്യുമെന്ന വ്യാജേന ആധാറിനെ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്ന ഈ പ്രക്രിയ രാജ്യത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വലിയൊരു വിഭാഗത്തെ ജനാധിപത്യ പ്രക്രിയയില്‍ നിന്ന് പുറത്താക്കും. കേന്ദ്രം ഉടന്‍ തീരുമാനം പിന്‍വലിക്കണമെന്നും പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെടുന്നു.ഒഎംഎ സലാം പ്രസ്താവനയില്‍ പറഞ്ഞു.