നാര്‍കോട്ടിക്ക് ജിഹാദ്, ലൗ ജിഹാദ്, കൊറോണ ജിഹാദ്: ഇന്ത്യന്‍ മുസ് ലിംകള്‍ക്കെതിരായ കടന്നാക്രമണം ഭരണകൂടം തടയണമെന്ന് ആഗോള മുസ്‌ലിം പണ്ഡിത യൂനിയന്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ മുസ് ലിംകള്‍ക്കെതിരായ കടന്നാക്രമണങ്ങള്‍ തടയാന്‍ ഭരണകൂടങ്ങള്‍ തയ്യാറാവണമെന്ന് ആഗോള മുസ്‌ലിം പണ്ഡിത യൂനിയന്‍. ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പേരില്‍ ലൗ ജിഹാദ്, കൊറോണ ജിഹാദ്, നാര്‍കോട്ടിക്ക് ജിഹാദ് എന്നീ ആരോപണങ്ങളെ ആഗോള മുസ്‌ലിം പണ്ഡിത യൂനിയന്‍ ശക്തമായി അപലപിച്ചു.
ഇസ്‌ലാമിക രാജ്യങ്ങളിലെ സര്‍ക്കാരുകളും സ്വതന്ത്ര മാധ്യമങ്ങളും ഇന്ത്യയിലെ മുസ്‌ലിം സഹോദരന്മാര്‍ക്ക് സംഭവിക്കുന്ന ദുരന്തങ്ങളെ തടയാനാവശ്യമായ നിയമ പരിചരണം നല്‍കണമെന്ന് ആഗോള പണ്ഡിത വേദി സെക്രട്ടറി ജനറല്‍ ഡോ. അലി ഖുറദാഗി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ആക്രമണത്തില്‍ നിന്നും മുസ്‌ലിംകളെ സംരക്ഷിക്കുവാന്‍ സത്വര നടപടി സ്വീകരിക്കുവാനും ആഗോള മുസ്‌ലിംകള്‍ അവരുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കണമെന്നും പണ്ഡിത വേദി എല്ലാ മുസ്‌ലിം രാഷ്ട്രീയക്കാരോടും പണ്ഡിതരോടും ചിന്തകരോടും ആവശ്യപ്പെട്ടു.
ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കെതിരായ ആസൂത്രിതമായ അക്രമങ്ങളെയും തെറ്റായ ആരോപണങ്ങളെയും ശക്തമായി അപലപിക്കപ്പെടണം. വിദ്വേഷം പ്രചരിപ്പിക്കാനും മുസ്‌ലിം ന്യൂനപക്ഷത്തിനെതിരായ ശാരീരിക ആക്രമണങ്ങള്‍ മാത്രമല്ല മുസ്‌ലിം ന്യൂനപക്ഷത്തെ
മാനസികമായി തളര്‍ത്തുന്ന വിധമുള്ള നട്ടാല്‍ മുളക്കാത്ത നുണകള്‍ പ്രചരിപ്പിച്ചിരുന്നത് മുന്‍ കാലങ്ങളില്‍ വര്‍ഗീയ ഹിന്ദുത്വ തീവ്രവാദികളായിരുന്നുവെങ്കില്‍ ഇപ്പോള്‍ മറ്റു ചിലരും അതേറ്റെടുത്തിരിക്കുന്നു. ഇസ്‌ലാമിലേക്ക് മറ്റുള്ളവരെ ആകര്‍ഷിക്കാന്‍
ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമായ മയക്കുമരുന്ന് പോലെയുള്ള തിന്മകളിലേക്ക് ചേര്‍ത്താണ് ഇത്തരം ആരോപണങ്ങളെമ്പാടുമെന്നതാണ് ഏറ്റവും അത്ഭുതകരം. നമുക്ക് ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം, മുസ്‌ലിംകളെ ബഹിഷ്‌കരിക്കാനും അവരുടെ കടകളും വ്യാപാര സ്ഥാപനങ്ങളു ഉപരോധിക്കാനും വരെ ആഹ്വാനം ചെയ്യുന്ന സങ്കുചിത മനോഭാവക്കാരെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്.
ഇസ്‌ലാമിക ഭരണത്തിന്‍കീഴില്‍ ഇന്ത്യ നൂറ്റാണ്ടുകള്‍ നിലനിന്നിരുന്നുവെന്നും ഹിന്ദുക്കളായ ഭൂരിപക്ഷത്തെ ഇസ്‌ലാമില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നതും ഏവര്‍ക്കുമറിയുന്ന ചരിത്രമാണ്.
ദേശീയ പ്രാദേശിക ഭരണ പാര്‍ട്ടികളുടെ പിന്തുണയോടെയും പ്രോത്സാഹനത്തോടെയും മൗനാനുവാദത്തോടെയും നടക്കുന്ന ഹീനമായ കുറ്റകൃത്യങ്ങളെ ന്യായീകരിക്കാനും മുസ്‌ലിംകളെ അവരുടെ ദേശീയത, പൗരത്വം എന്നിവ ഇല്ലാതാക്കാനുമുള്ള നിയമങ്ങളെ ന്യായീകരിക്കാനും വേണ്ടിയാണ് ഈ തെറ്റായ ആരോപണങ്ങളും കുപ്രചരണങ്ങളും എന്നും പണ്ഡിതവേദി ആശങ്ക രേഖപ്പെടുത്തി.
ന്യൂയോര്‍ക്ക് ടൈംസ് പറഞ്ഞതുപോലെ, ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് പ്രകൃതിദത്തമായ അവകാശങ്ങള്‍ ഇല്ലാതാക്കുകയും ഇന്ത്യേെയ കേവല ഹിന്ദുരാഷ്ട്രവുമാക്കാനുള്ള കളികള്‍ ഇന്ത്യയില്‍ കാലങ്ങളായി നടക്കുന്നുണ്ട്. ഈ ശ്രമം വലിയ അപകടമാണ്. ഇത് മുസ്‌ലിംകള്‍ക്കു മാത്രമല്ല മറ്റു ന്യൂനപക്ഷങ്ങള്‍ക്കും മാനവികതക്കും വലിയ ദോഷം ചെയ്യും.
അമുസ്‌ലിം രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ നമ്മുടെ മുസ്‌ലിം സഹോദരന്മാര്‍ക്ക് സംഭവിക്കുന്ന ദുരന്തങ്ങള്‍ തടയാന്‍ ആവശ്യമായ നിയമ പരിപാലനം നടപ്പിലാക്കാന്‍ എല്ലാ മുസ്‌ലിംകള്‍ക്കും രാഷ്ട്രീയക്കാരും പണ്ഡിതരും ചിന്തകരോടും മറ്റുള്ളവരോടും യൂണിയന്‍ ആവശ്യപ്പെടുന്നു. അത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാനും ഹൈലൈറ്റ് ചെയ്യാനും സ്വതന്ത്ര മാധ്യമങ്ങളോട് പണ്ഡിത വേദി ശക്തമായി ആവശ്യപ്പെടുന്നു.
പീഡിപ്പിക്കപ്പെടുന്ന മുസ്‌ലിം ന്യൂനപക്ഷത്തോടുള്ള അവരുടെ മാനുഷികമായ കടമ നിര്‍വ്വഹിക്കാന്‍ സ്വതന്ത്ര ലോകത്തോടും അന്താരാഷ്ട്ര സംഘടനകളോടും മനുഷ്യാവകാശ സംഘങ്ങളോടും വേദി നിര്‍ദ്ദേശിക്കുന്നു.
അക്രമം, വംശീയത, വിദ്വേഷം എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇന്ത്യയിലെ വിവേകമുള്ള പൗരന്മാരോട് അഭ്യര്‍ത്ഥിക്കുന്നു. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെയും അതിന്റെ ഭാവിയുടെയും സമ്പന്നമായ ചരിത്രത്തിന്റെയും ഇതപര്യന്തമുള്ള പ്രശസ്തിയുടെയും താല്‍പ്പര്യമല്ല. ആക്രമണവും വംശീയതയും രാജ്യത്തിന്റെ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും അഭിവൃദ്ധിക്കും ഭീഷണിയാവുമെന്ന് വേദി ശക്തമായി ഉണര്‍ത്തുന്നു.