ആലോകിനെ പിന്തുണച്ച് എകെ പട്‌നായിക്
അലോക് വര്‍മയെ നീക്കിയ ഉന്നതാധികാര സമിതിയുടെ തീരുമാനം വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെയാണെന്നും പട്‌നായിക് പറഞ്ഞു.
ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട ആലോക് വര്‍മക്കു പിന്തുണയുമായി സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ മേല്‍നോട്ട ചുമതലയുള്ള വിരമിച്ച സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് എകെ പട്‌നായിക്. ആലോക് വര്‍മ അഴിമതി നടത്തിയതിനു തെളിവില്ല. സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുടെ പരാതിയിലാണ് അന്വേഷണം നടന്നത്. എന്നാല്‍ രാകേഷ് അസ്താന നേരിട്ട് മൊഴി നല്‍കിയിട്ടില്ല. അസ്താനയുടെ മൊഴി എന്ന പേരില്‍ രണ്ട് പേജ് തനിക്ക് നല്‍കുകയായിരുന്നു. സിവിസി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തന്റേതല്ല. അലോക് വര്‍മയെ നീക്കിയ ഉന്നതാധികാര സമിതിയുടെ തീരുമാനം വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെയാണെന്നും പട്‌നായിക് പറഞ്ഞു. സിവിസി റിപ്പോര്‍ട്ടില്‍ ആലോക് വര്‍മയ്‌ക്കെതിരേ നിരവധി ആരോപണങ്ങളുണ്ടെന്നു കാണിച്ചാണ് പുറത്താക്കാന്‍ ഉന്നതാധികാരസമിതി തീരുമാനിച്ചത്. വ്യാഴാഴ്ചയാണ് അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍സ്ഥാനത്തുനിന്ന് നീക്കിയത്. നിര്‍ബന്ധിത അവധിയിലിയാരുന്ന വര്‍മ, സുപ്രിംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന് സിബിഐ ഡയറക്ടര്‍ പദവിയില്‍ തിരിച്ചെത്തിയ ഉടനെയായിരുന്നു ഉന്നതാധികാരസമിതിയുടെ പുറത്താക്കല്‍.