24 മണിക്കൂറില്‍ 24,850 പേര്‍ക്ക് കൊവിഡ്: മരണം 613; രാജ്യത്ത് 6.73 ലക്ഷം രോഗികള്‍
ഡല്‍ഹിയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് വരുന്നത് അല്‍പം ആശ്വാസം പകരുന്നുണ്ട്. ഒരു ഘട്ടത്തില്‍ നാല്‍പ്പത് ശതമാനത്തിനും താഴെ പോയ ഡല്‍ഹിയിലെ കൊവിഡ് രോഗമുക്തി നിരക്ക് ഇപ്പോള്‍ അറുപത് ശതമാനമായി ഉയര്‍ന്നു
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ കണക്ക് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 24,850 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതുവരെ ഉള്ളതിലെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. 613 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 6.73 ലക്ഷമായി. 19,268 പേരാണ് കൊവിഡിനെ തുടര്‍ന്ന് ഇതുവരെ മരിച്ചത്. അതേസമയം കൊവിഡ് മുക്തി നേടിയവരുടെ എണ്ണം നാല് ലക്ഷം കടന്നു . നിലവില്‍ 2,44,814 പേരാണ് ഇന്ത്യയില്‍ കൊവിഡ് ബാധിതരായി ചികില്‍സയിലുള്ളത്. 60.77 ശതമാനം പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ഇന്നലെ മാത്രം 2.48 ലക്ഷം പരിശോധനകളാണ് നടത്തിയത്. രാജ്യത്ത് ഇതുവരെ 97.89 ലക്ഷം സാംപിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ അറിയിച്ചു.
ഡല്‍ഹിയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് വരുന്നത് അല്‍പം ആശ്വാസം പകരുന്നുണ്ട്. ഒരു ഘട്ടത്തില്‍ നാല്‍പ്പത് ശതമാനത്തിനും താഴെ പോയ ഡല്‍ഹിയിലെ കൊവിഡ് രോഗമുക്തി നിരക്ക് ഇപ്പോള്‍ അറുപത് ശതമാനമായി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു. 2,00,064 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 7,074 പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുകയും 295 പേര്‍ മരിക്കുകയും ചെയ്തു. കൊവിഡിനെ തുടര്‍ന്ന് ഇതുവരെ 8,671 പേരാണ് മഹാരാഷ്ട്രയില്‍ മരിച്ചത്. മഹാരാഷ്ട്രയില്‍ ഏറ്റവുമധികം കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്ന മുംബൈയില്‍ ഇതുവരെ 82,814 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചു. ഇവിടെ മാത്രം 4,827 പേര്‍ മരിച്ചു. തമിഴ്നാട്ടില്‍ ഇന്നലെ 4,280 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 65 പേര്‍ മരിച്ചു. കേരളത്തില്‍ നിന്ന് തമിഴ്നാട്ടില്‍ മടങ്ങിയെത്തിയ 33 പേര്‍ ഇതില്‍ ഉള്‍പ്പെടും. 1.07 ലക്ഷം പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,450 പേര്‍ മരിച്ചു.