പാലാ: ജോസ് ടോം പുലിക്കുന്നേല്‍ യുഡിഎഫ് സ്ഥാനാര്‍ഥി

മാണി സി കാപ്പനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Update: 2019-09-01 14:32 GMT

കോട്ടയം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലാ നിയോജക മണ്ഡലത്തില്‍ അഡ്വ. ജോസ് ടോം പുലിക്കുന്നേല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാവും. കേരളാ കോണ്‍ഗ്രസ്(എം) സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ജോസ് ടോമിന്റെ പേര് യുഡിഎഫ് ഉപസമിതിയാണ് നിര്‍ദേശിച്ചത്. ഇടമറ്റം പുലിക്കുന്നേല്‍ കുടുംബാംഗമായ ഇദ്ദേഹം 10 വര്‍ഷം മീനച്ചില്‍ പഞ്ചായത്ത് അംഗമായിരുന്നു. 26 വര്‍ഷമായി മീനച്ചില്‍ സഹകരണ ബാങ്ക് പ്രസിഡന്റാണ്. ജില്ലാ കൗണ്‍സില്‍ അംഗം, മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി അംഗം, യൂത്ത്ഫ്രണ്ട് സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം ലോ കോളജ് സെനറ്റ് മെംബര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മാണി സി കാപ്പനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. നേരത്തേ, നിഷ ജോസ് കെ മാണി മല്‍സരിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നിവെങ്കിലും പി ജെ ജോസഫ് വിഭാഗം എതിര്‍ക്കുകയായിരുന്നു. നിഷയ്ക്കു വിജയസാധ്യതയില്ലെന്ന് പി ജെ ജോസഫ് തുറന്നടിച്ചതോടെയാണ് മധ്യസ്ഥ സ്ഥാനാര്‍ഥിയായി ജോസ് ടോം പുലിക്കുന്നേലിന്റെ പേര് ഉയര്‍ന്നുവന്നത്. പൊതുസമ്മതനെന്ന നിലയില്‍ ജോസ് ടോമിനെ സ്ഥാനാര്‍ഥിയാക്കുന്നത് കേരളാ കോണ്‍ഗ്രസി(എം)ലെ തര്‍ക്കങ്ങള്‍ ബാധിക്കില്ലെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍.




Tags:    

Similar News