നെതന്യാഹുവിന്റെ വീടിന് നേരെ ഡ്രോണ്‍ ആക്രമണം
സെസറിയയിലെ വസതിക്ക് നേരെയാണ് ആക്രമണം നടന്നതെന്ന് നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു.
ജറുസലേം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് നേരെ ഡ്രോണ്‍ ആക്രമണം. സെസറിയയിലെ വസതിക്ക് നേരെയാണ് ആക്രമണം നടന്നതെന്ന് നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. നെതന്യാഹുവും ഭാര്യയും വീട്ടില്‍ ഇല്ലാത്ത സമയത്താണ് ആക്രമണം നടന്നത്.നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപോര്‍ട്ട്. രാവിലെ മൂന്നു ഡ്രോണുകളാണ് ഹിസ്ബുല്ല ഇസ്രായേലിലേക്ക് അയച്ചത്. ഇതില്‍ ഒന്നാണ് നെതന്യാഹുവിന്റെ വീടിനെ ലക്ഷ്യമാക്കിയത്. ഇസ്രായേലിന്റെ സൈനിക ഹെലികോപ്റ്ററിനൊപ്പം പറന്ന് അതിനെ മറികടന്നാണ് ഡ്രോണ്‍ ലക്ഷ്യത്തിലെത്തിയത്.
യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഇസ്രായേലി പ്രധാനമന്ത്രിയുടെ വീട് ആക്രമിക്കുന്നത്. അതേസമയം, ഹൈഫയിലെ ഇസ്രായേലിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിലേക്ക് ഹിസ്ബുല്ല നൂറോളം റോക്കറ്റുകള്‍ അയച്ചു. ഇതില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.