പാലാരിവട്ടം പാലം നിര്‍മാണ അഴിമതി: ഇബ്രാഹിംകുഞ്ഞിന് പങ്കെന്ന് നിലപാട് ആവര്‍ത്തിച്ച് സൂരജ്

കേസില്‍ നേരത്തെ അറസ്റ്റിലായി റിമാന്റിലായിരുന്ന ടി ഒ സൂരജ് പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയിരുന്നു.ഇതിനു ശേഷം ഇന്ന് രാവിലെ വിജിലന്‍സ് സംഘം കൊച്ചിയിലെ വിജിലന്‍സ് ഓഫിസില്‍ വിളിച്ചു വരുത്തി വീണ്ടും ചോദ്യം ചെയ്തപ്പോഴും തന്റെ പഴയ നിലപാട് ടി ഒ സൂരജ് ആവര്‍ത്തിക്കുകയാണ് ചെയ്ത്.കേസില്‍ നേരത്തെ സൂരജിനൊപ്പം ആര്‍ഡിഎസ് കമ്പനി എംഡി സുമിത് ഗോയലിനെയും വിജിലന്‍സ് അറസ്റ്റു ചെയ്തിരുന്നു.ആര്‍ഡിഎസ് കമ്പനിക്ക് മുന്‍കൂറായി പണം നല്‍കിയത് വി കെ ഇബ്രാഹിംകുഞ്ഞിന്റെ നിര്‍ദേശ പ്രകാരമായിരുന്നുവെന്നാണ് നേരത്തെയും സൂരജ് വിജിലന്‍സിനോടും മാധ്യമ പ്രവര്‍ത്തകരോടും വ്യക്തമാക്കിയിരുന്നത്. ഈ നിലപാട് തന്നെയാണ് ഇന്നും സൂരജ് ആവര്‍ത്തിച്ചത്

Update: 2020-03-03 12:16 GMT

കൊച്ചി; പാലാരിവട്ടം മേല്‍പാലം നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതികേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് പങ്കെന്ന നിലപാട് ആവര്‍ത്തിച്ച് കേസിലെ പ്രതിയായ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ്. ഇതോടെ വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ കുരുക്ക് വീണ്ടും മുറുകി.കേസില്‍ നേരത്തെ അറസ്റ്റിലായി റിമാന്റിലായിരുന്ന ടി ഒ സൂരജ് പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയിരുന്നു.ഇതിനു ശേഷം ഇന്ന് രാവിലെ വിജിലന്‍സ് സംഘം കൊച്ചിയിലെ വിജിലന്‍സ് ഓഫിസില്‍ വിളിച്ചു വരുത്തി വീണ്ടും ചോദ്യം ചെയ്തപ്പോഴും തന്റെ പഴയ നിലപാട് ടി ഒ സൂരജ് ആവര്‍ത്തിക്കുകയാണ് ചെയ്ത്.

കേസില്‍ നേരത്തെ സൂരജിനൊപ്പം ആര്‍ഡിഎസ് കമ്പനി എംഡി സുമിത് ഗോയലിനെയും വിജിലന്‍സ് അറസ്റ്റു ചെയ്തിരുന്നു.ആര്‍ഡിഎസ് കമ്പനിക്ക് മുന്‍കൂറായി പണം നല്‍കിയത് വി കെ ഇബ്രാഹിംകുഞ്ഞിന്റെ നിര്‍ദേശ പ്രകാരമായിരുന്നുവെന്നാണ് നേരത്തെയും സൂരജ് വിജിലന്‍സിനോടും മാധ്യമ പ്രവര്‍ത്തകരോടും വ്യക്തമാക്കിയിരുന്നത്. ഈ നിലപാട് തന്നെയാണ് ഇന്നും സൂരജ് ആവര്‍ത്തിച്ചത്. മുന്‍കൂറായി പണം നല്‍കാനുള്ള ഫയലില്‍ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞ് ഒപ്പിട്ടിരുന്നുവെന്ന് ഇന്ന് ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങിയ ടി ഒ സൂരജ് വ്യക്തമാക്കി.മന്ത്രി ഒപ്പിട്ട് അംഗീകരിച്ചതാണ്. ഇതിനെക്കുറിച്ച് വ്യക്തമായി വി കെ ഇബ്രാഹിംകുഞ്ഞിന് അറിയാമായിരുന്നുവെന്നും ടി ഒ സൂരജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ടി ഒ സൂരജ് മുന്‍നിലപാടില്‍ ഉറച്ചു നിന്നതോടെ കേസില്‍ വി കെ ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള കുരുക്ക് ഒന്നുകൂടി മുറുകിയിരിക്കുകയാണ്. നേരത്തെ കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ തനിക്ക് ഇതുമായി ബന്ധപ്പെട്ട് യാതൊരു ഉത്തരവാദിത്വവുമില്ലെന്ന നിലപാടാണ് വിജിലന്‍സിനോട് പറഞ്ഞിരുന്നത്. എന്നാല്‍ കേസില്‍ അറസ്റ്റിലായ സൂരജ് അന്ന് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയും നിര്‍ദേശ പ്രകാരവുമാണ് കരാര്‍ എടുത്തിരുന്ന ആര്‍ഡിഎസ് കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കിയതെന്ന് പറഞ്ഞതോടെയാണ് ഇബ്രാംഹികുഞ്ഞും പ്രതിക്കൂട്ടിലായത്.തുടര്‍ന്ന് സൂരജിനെ വിജിലന്‍സ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഇബ്രാഹിംകുഞ്ഞിനെ വിശദമായി ചോദ്യം ചെയ്യണമെന്നും ഇതിനായി അനുമതി തരണമെന്നും അഭ്യാര്‍ഥിച്ച് വിജിലന്‍സ് സര്‍ക്കാരിനും ഗവര്‍ണര്‍ക്കും കത്തു നല്‍കിയത്.

ഈ കത്തിന്റ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഇബ്രാഹിംകുഞ്ഞിനെ രണ്ടു തവണ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നുവെങ്കിലും തനിക്ക് പങ്കില്ലെന്ന നിലപാടിലാണ് ഇബ്രാംഹിംകുഞ്ഞ് നിലകൊണ്ടത്. ഈ ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഇന്ന് വീണ്ടും ടി ഒ സൂരജിനെ വിജിലന്‍സ് കൊച്ചിയിലെ ഓഫിസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. സൂരജിനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വരും ദിവസം ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് വിവരം. ഇതിനു ശേഷമായിരിക്കും കേസില്‍ ഇബ്രാംഹികുഞ്ഞിനെതിരെയുളള തുടര്‍ നടപടിയുടെ കാര്യത്തില്‍ വിജിലന്‍സ് അന്തിമ നിലപാടില്‍ എത്തുകയെന്നാണ് അറിയുന്നത്‌

Tags:    

Similar News