ലോക്‌സഭാ തിരഞ്ഞെടുപ്പ്: സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ആകെയുള്ള 20 ലോക്‌സഭാ സീറ്റുകളില്‍ 16 ല്‍ സിപിഎമ്മും നാല് സീറ്റില്‍ സിപിഐയുമാണ് മല്‍സരിക്കാന്‍ തീരുമാനിച്ചിരുന്നത്.
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ആകെയുള്ള 20 ലോക്‌സഭാ സീറ്റുകളില്‍ 16 ല്‍ സിപിഎമ്മും നാല് സീറ്റില്‍ സിപിഐയുമാണ് മല്‍സരിക്കാന്‍ തീരുമാനിച്ചിരുന്നത്. 16 സീറ്റുകളില്‍ 14 ല്‍ സിപിഎം സ്ഥാനാര്‍ഥികളും രണ്ട് സീറ്റില്‍ സ്വതന്ത്രരെ പിന്തുണയ്ക്കാനുമാണ് തീരുമാനമെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
കാസര്‍കോഡ് സിറ്റിങ് എംപി പി കരുണാകരനെ ഒഴിവാക്കി കെ പി സതീഷ് ചന്ദ്രനെ സ്ഥാനാര്‍ഥിയാക്കി. പൊന്നാനിയില്‍ പി വി അന്‍വറിന് പകരം മറ്റ് പേരുകള്‍ പരിഗണിച്ചെങ്കിലും ഒടുവില്‍ അദ്ദേഹത്തിന് തന്നെ നറുക്ക് വീഴുകയായിരുന്നു. നാല് എംഎല്‍എമാരെയാണ് സിപിഎം ലോക്‌സഭയിലേക്ക് മല്‍സരിപ്പിക്കുന്നത്. അരൂര്‍ എംഎല്‍എ എ എം ആരിഫ് ആലപ്പുഴയിലും ആറന്‍മുള എംഎല്‍എ വീണാ ജോര്‍ജ് പത്തനംതിട്ടയിലും കോഴിക്കോട് നോര്‍ത്ത് എംഎല്‍എ എ പ്രദീപ്കുമാര്‍ കോഴിക്കോട്ടും നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ പൊന്നാനിയിലും ജനവിധി തേടും. എംഎല്‍എമാര്‍ മുമ്പും ലോക്‌സഭയിലേക്ക് മല്‍സരിച്ചിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കോടിയേരി വ്യക്തമാക്കി. കൂടുതല്‍ ലോക്‌സഭാ സീറ്റുകളില്‍ ജയിക്കുകയാണ് ലക്ഷ്യമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
ഇവര്‍ സിപിഎം സ്ഥാനാര്‍ഥികള്‍
കാസര്‍കോട്: കെ പി സതീഷ്ചന്ദ്രന്‍
കണ്ണൂര്‍: പി കെ ശ്രീമതി
വടകര: പി ജയരാജന്‍
കോഴിക്കോട്: എ പ്രദീപ്കുമാര്‍ എംഎല്‍എ
മലപ്പുറം: വി പി സാനു
പൊന്നാനി: പി വി അന്‍വര്‍ എംഎല്‍എ (സ്വതന്ത്രന്‍)
പാലക്കാട്: എം ബി രാജേഷ്
ആലത്തൂര്‍: പി കെ ബിജു
എറണാകുളം: പി രാജീവ്
ചാലക്കുടി: ഇന്നസെന്റ്
കോട്ടയം: വി എന്‍ വാസവന്‍
ഇടുക്കി: ജോയ്‌സ് ജോര്‍ജ് (സ്വതന്ത്രന്‍)
ആലപ്പുഴ: എ എം ആരിഫ് എംഎല്‍എ
പത്തനംതിട്ട: വീണ ജോര്‍ജ് എ്ംഎല്‍എ
കൊല്ലം: കെ എന്‍ ബാലഗോപാല്‍
ആറ്റിങ്ങല്‍: എ സമ്പത്ത്