തിരഞ്ഞെടുപ്പിനൊരുങ്ങി തിരുവനന്തപുരം; 26 ലക്ഷം വോട്ടര്‍മാര്‍, 2,715 പോളിങ് സ്‌റ്റേഷനുകള്‍
26 ലക്ഷത്തിലേറെ വോട്ടര്‍മാരാണ് ഇത്തവണ തലസ്ഥാന ജില്ലയില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാല്‍ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള സ്‌ക്വാഡുകള്‍ രൂപീകരിക്കുന്ന പ്രവര്‍ത്തനവും പൂര്‍ത്തിയായിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടിക പ്രകാരം 26,54,470 വോട്ടര്‍മാര്‍ ജില്ലയിലുണ്ട്. ഇതില്‍ 13,95,804 പേര്‍ സ്ത്രീകളും 12,58,625 പേര്‍ പുരുഷന്‍മാരും 41 പേര്‍ ട്രാന്‍സ്‌ജെന്റേഴ്‌സുമാണ്.
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രാഥമിക ഒരുക്കങ്ങളെല്ലാം ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ ഡോ. കെ വാസുകി അറിയിച്ചു. 26 ലക്ഷത്തിലേറെ വോട്ടര്‍മാരാണ് ഇത്തവണ തലസ്ഥാന ജില്ലയില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാല്‍ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള സ്‌ക്വാഡുകള്‍ രൂപീകരിക്കുന്ന പ്രവര്‍ത്തനവും പൂര്‍ത്തിയായിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടിക പ്രകാരം 26,54,470 വോട്ടര്‍മാര്‍ ജില്ലയിലുണ്ട്. ഇതില്‍ 13,95,804 പേര്‍ സ്ത്രീകളും 12,58,625 പേര്‍ പുരുഷന്‍മാരും 41 പേര്‍ ട്രാന്‍സ്‌ജെന്റേഴ്‌സുമാണ്.
വോട്ടര്‍പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്ന നടപടികളും പുരോഗമിക്കുന്നു. ആറ്റിങ്ങല്‍, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലങ്ങളിലായി 2,715 പോളിങ് ബൂത്തുകളാണുള്ളത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്ക് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനുള്ള ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. വിവിധതലങ്ങളിലുള്ള പരിശീലന പരിപാടികളും നടന്നു. പൂര്‍ണമായും വിവിപാറ്റ് ഉപയോഗിച്ചാവും ജില്ലയില്‍ വോട്ടെടുപ്പ് നടത്തുന്നത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വിവി പാറ്റും പരിചയപ്പെടുത്തുന്നതിന് പോളിങ് കേന്ദ്രങ്ങളുടെ അടിസ്ഥാനത്തില്‍ വിപുലമായ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചിരുന്നു. 1,209 പോളിങ് കേന്ദ്രങ്ങളിലായാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ബോധവല്‍ക്കരണ പരിപാടിയും മോക് പോളിങും നടത്തിയത്. തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിനായി ഐഐഎസ്ടി, ടെക്‌നോപാര്‍ക്ക്, വിഎസ്എസ്‌സി, പാങ്ങോട് മിലിറ്ററി ക്യാംപ് എന്നിവിടങ്ങളിലും പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു.
തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്കു നല്‍കേണ്ട ആദ്യഘട്ട പരിശീലനവും ജില്ലയില്‍ പൂര്‍ത്തിയായി. തിരഞ്ഞെടുപ്പ് നടത്തിപ്പിനായി 18 നോഡല്‍ ഓഫിസര്‍മാരാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുക. ഓരോ നോഡല്‍ ഓഫിസര്‍ക്കു കീഴിലും പ്രത്യേക ടീം രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് ജോലികളുടെ ചുമതലയുള്ള സെക്ടറല്‍ ഓഫിസര്‍മാരുടെ പരിശീലനം പൂര്‍ത്തിയായി. എആര്‍ഒ, ഇആര്‍ഒ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കി. ജില്ലയില്‍ പോളിങ് ഡ്യൂട്ടിക്കു നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നല്‍കുന്നതിനു നിയോഗിക്കുന്ന മാസ്റ്റര്‍ ട്രെയ്‌നേഴ്‌സിന്റെ പരിശീലന ക്ലാസുകളും നടന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങള്‍ക്കായി ജില്ലാ പോലിസ് മേധാവിയുമായി കലക്ടര്‍ ചര്‍ച്ച നടത്തി.