വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കം വര്‍ഗീയവല്‍കരിച്ചു; ഷിമോഗയില്‍ മുസ് ലിം വീടുകളും വാഹനങ്ങളും തകര്‍ത്ത് സംഘപരിവാരം (വീഡിയോ)

Update: 2022-05-08 08:58 GMT
വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കം വര്‍ഗീയവല്‍കരിച്ചു; ഷിമോഗയില്‍ മുസ് ലിം വീടുകളും വാഹനങ്ങളും തകര്‍ത്ത് സംഘപരിവാരം (വീഡിയോ)

ഷിമോഗ: ഹിജാബ്, ഹലാല്‍ വിവാദങ്ങളെ തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷം നിലനില്‍ക്കുന്ന ഷിമോഗയില്‍ വീണ്ടും ആക്രമണവുമായി സംഘപരിവാരം. വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കം വര്‍ഗീയ വല്‍ക്കരിച്ച ഹിന്ദുത്വര്‍ അഞ്ച് മുസ് ലിം വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം അഴിച്ചുവിട്ടതായി നാട്ടുകാര്‍ പറയുന്നു.

വെള്ളിയാഴ്ച്ച രാത്രി 10 മണിയോടെ ഷിമോഗയിലെ ഇന്ദിരാ നഗറിലാണ് സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള ആള്‍ക്കൂട്ടം ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിലും ഒരു സ്ത്രീക്കും അവരുടെ ഭര്‍ത്താവിനും പരിക്കേറ്റിട്ടുണ്ട്. അഞ്ച് വീടുകളും ആക്രമിക്കപ്പെട്ടു.

തൊട്ടടുത്ത ഗ്രാമമായ മാട്ടൂരില്‍ നിന്നുള്ളവരാണ് അക്രമികളെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മാരകായുധങ്ങളുമായെത്തിയ ഇരുന്നൂറോളം വരുന്ന സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്. നിരവധി ബൈക്കുകളിലായും ആക്രമികള്‍ എത്തിയതായി പ്രദേശവാസികള്‍ പറഞ്ഞു.



Tags:    

Similar News