'ബിരിയാണി തിന്നാല്‍ കുട്ടികളുണ്ടാകില്ല'; തമിഴ്‌നാട്ടില്‍ മുസ്‌ലിം വ്യാപാര സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് സംഘപരിവാറിന്റെ നുണപ്രചാരണം
ബിരിയാണി വന്ധ്യതയ്ക്ക് കാരണമാകുന്നു എന്ന പ്രചാരണമാണ് സംഘ്പരിവാര്‍ സോഷ്യല്‍ മീഡിയ ഹാന്റിലുകള്‍ അഴിച്ചുവിടുന്നത്. ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം സജീവമാണെന്ന് ദ ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ചെന്നൈ: ഗോവധ നിരോധനം, 'റസ്‌റ്റോറന്റിലെ ഭക്ഷണത്തില്‍ തുപ്പുന്ന മുസ്‌ലിംകള്‍, 'ബിരിയാണിയില്‍ ഗര്‍ഭനിരോധന ഗുളികകള്‍' തുടങ്ങിയ വ്യാജ പ്രചാരണങ്ങള്‍ക്കു പിന്നാലെ ജനങ്ങളെ വര്‍ഗീയമായി വിഭജിക്കാന്‍ മുസ്‌ലിം വ്യാപാര സ്ഥാപനങ്ങള്‍ ലക്ഷ്യമിട്ട് മറ്റൊരു നുണപ്രചാരണവുമായി സംഘപരിവാരം.
ബിരിയാണി വന്ധ്യതയ്ക്ക് കാരണമാകുന്നു എന്ന പ്രചാരണമാണ് സംഘ്പരിവാര്‍ സോഷ്യല്‍ മീഡിയ ഹാന്റിലുകള്‍ അഴിച്ചുവിടുന്നത്. ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം സജീവമാണെന്ന് ദ ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ബിരിയാണിയില്‍ ജനനനിയന്ത്രണ ഗുളികകള്‍ ചേര്‍ക്കുന്നു, ഹോട്ടല്‍ ഭക്ഷണത്തില്‍ തുപ്പുന്നു തുടങ്ങിയ പ്രചാരണങ്ങളും നടക്കുന്നുണ്ട്. ഇരുപതിനായിരം ഫോളോവേഴ്‌സുള്ള ഒരു ട്വിറ്റര്‍ യൂസര്‍, ചെന്നൈയിലെ ബിരിയാണിക്കടകള്‍ വിവാഹം കഴിക്കാത്തവരെ ലക്ഷ്യമിടുന്നതായി ആരോപിച്ച് ദീര്‍ഘമായ കുറിപ്പിട്ടുണ്ട്. ഹിന്ദുക്കള്‍ വന്ധ്യതാ കേന്ദ്രങ്ങളില്‍ വരി നില്‍ക്കുന്നതു പോലെയാണ് ഈ കടകളില്‍ നില്‍ക്കുന്നത് എന്ന് ഇയാള്‍ ആരോപിക്കുന്നു. ഹിന്ദുക്കളെ വന്ധ്യംകരിക്കുക മാത്രമാണ് ഈ കടകളുടെ ലക്ഷ്യമെന്നും ഇയാള്‍ തട്ടിവിടുന്നുണ്ട്.
'ചെന്നൈയിലെ നാല്‍പ്പതിനായിരം ബിരിയാണിക്കടകള്‍ ദേശത്തിന്റെ സംസ്‌കാരത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്ന്' മറ്റൊരു ട്വിറ്റര്‍ യൂസര്‍ പറയുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ അമ്പത് വര്‍ഷത്തിനു ശേഷം ദ ചെന്നൈ ഫയല്‍സില്‍ നമ്മള്‍ ഇതിവൃത്തമാകുമെന്നും വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ബോളിവുഡ് സിനിമ ദ കശ്മീര്‍ ഫയല്‍സിനെ സൂചിപ്പിച്ച് യൂസര്‍ ഭയപ്പെടുത്തുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഹൈവേകള്‍ക്ക് സമീപമുള്ള മുസ്‌ലിം റസ്റ്റോറന്‍ഡുകളെ ലക്ഷ്യമിട്ട് ഇത്തരത്തിലുള്ള പ്രചാരണം നടന്നിരുന്നു. ഭക്ഷണത്തില്‍ വന്ധ്യതാ ഗുളികകള്‍ ചേര്‍ക്കുന്നു എന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ബിരിയാണി ജിഹാദ് ഇന്‍ കോയമ്പത്തൂര്‍ എന്ന പേരിലും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടിരുന്നു. ചിത്രം വൈറലായതിന് പിന്നാലെ, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് എന്നാവശ്യപ്പെട്ട് കോയമ്പത്തൂര്‍ സിറ്റി പോലിസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതിന് പിന്നാലെ മുസ്‌ലിംകള്‍ ഹോട്ടല്‍ ഭക്ഷണത്തില്‍ തുപ്പുന്നു എന്നാരോപിച്ച് തീവ്ര ക്രിസ്ത്യന്‍ഹിന്ദു സംഘടനകള്‍ രംഗത്തുവന്നിരുന്നു. തുപ്പലില്ലാത്ത റസ്റ്ററന്‍ഡുകളുടെ പട്ടികയും സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ സംഘ്പരിവാര്‍ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.
ഹലാല്‍ ഭക്ഷണം സാമ്പത്തിക ജിഹാദിന് സമാനമാണ് എന്നാണ് കഴിഞ്ഞ ദിവസം ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവി പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ ഹലാല്‍ മാംസം ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് ചില ആര്‍എസ്എസ് സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ചിക്കമഗളൂര്‍ ജില്ലയില്‍ ഉഗാദി ഉത്സവത്തിന് ഹലാല്‍ മാംസം വാങ്ങരുതെന്ന് ആവശ്യപ്പെട്ട് ബജ്‌റംഗ്ദള്‍ കടകളിലും വീടുകളിലും കഴിഞ്ഞ ദിവസം ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു. ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്.'ബിരിയാണി തിന്നാല്‍ കുട്ടികളുണ്ടാകില്ല':
തമിഴ്‌നാട്ടില്‍ മുസ്‌ലിം വ്യാപാര സ്ഥാപനങ്ങളെ
ലക്ഷ്യമിട്ട് സംഘപരിവാറിന്റെ നുണപ്രചാരണം