പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കില്‍
കിഴക്കന്‍ ലഡാക്കിലെ 14 കോര്‍പ്‌സ് സൈന്യവുമായും ആര്‍മി, എയര്‍ഫോര്‍സ് ഉദ്യോഗസ്ഥരുമായും മോദി ചര്‍ച്ച നടത്തും.
ന്യൂഡല്‍ഹി: ചൈന-ഇന്ത്യാ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കില്‍. മുന്‍കൂട്ടി പ്രഖ്യാപിക്കാതെയാണ് യാത്ര. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും ഒപ്പം. അല്‍പസമയം മുന്‍പേ ലേയും സന്ദര്‍ശിച്ചു.
അതിര്‍ത്തിയില്‍ ജൂണ്‍ 15ന് നടന്ന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി മോദി നേരത്തെ പ്രതികരിച്ചിരുന്നു.
അതിര്‍ത്തിയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ നേരിട്ട് വിലയിരുത്താനും ചൈനക്ക് വ്യക്തമായ ഒരു സന്ദേശം നല്‍കാനുമാണ് മോദിയുടെ സന്ദര്‍ശനം എന്നാണ് വിലയിരുത്തപ്പെടുന്നത്. കിഴക്കന്‍ ലഡാക്കിലെ 14 കോര്‍പ്‌സ് സൈന്യവുമായും ആര്‍മി, എയര്‍ഫോര്‍സ് ഉദ്യോഗസ്ഥരുമായും മോദി ചര്‍ച്ച നടത്തും.