ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കാന്‍ നടപടിയില്ലെന്ന്; 21 മുതല്‍ സ്വകാര്യ ബസ് സമരം

വിദ്യാര്‍ഥികളുടെ ചാര്‍ജ്ജ് മിനിമം ആറു രൂപയും മറ്റു യാത്രക്കാരുടെ ചാര്‍ജ്ജ് മിനിമം 12 രൂപയുമാ്ക്കി വര്‍ധിപ്പിക്കണം. വിദ്യാര്‍ഥികളുടെ ചാര്‍ജ്ജ് വര്‍ധിപ്പിക്കാതെയുള്ള യാതൊരു വര്‍ധനയും അംഗീകരിക്കില്ലെന്ന് ബസുടമ സംയുക്ത സമതി നേതാക്കള്‍

Update: 2021-12-08 08:06 GMT

കൊച്ചി: ബസ് ചര്‍ജ്ജ് വര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതില്‍ അനാസ്ഥ തുടരുന്ന സാഹചര്യത്തില്‍ ഈ മാസം 21 മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെയ്ക്കുകയാണെന്ന് ബസുടമകളുടെ സംയുക്ത സമതി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മിനിമം 12 രൂപയും വിദ്യാര്‍ഥികളുടെ ചാര്‍ജ്ജ് മിനിമം ആറു രൂപയാക്കി വര്‍ധിപ്പിക്കണമെന്നും സമിതി നേതാക്കള്‍ ആവശ്യപ്പെട്ടു.

നവംബര്‍ എട്ടിന് സര്‍ക്കാരുമായി കോട്ടയത്ത് വച്ച് നടന്ന ചര്‍ച്ചയില്‍ മന്ത്രി പറഞ്ഞത് 18 നകം പ്രശ്‌നത്തില്‍ പരിഹാരം കാണാമെന്നാണ്. ഇതേ തുടര്‍ന്നായിരുന്നു നവംബര്‍ ഒമ്പതു മുതല്‍ നടത്താനിരുന്ന സമരം മാറ്റി വച്ചതെന്ന്  സംയുക്ത സമിതി ചെയര്‍മാന്‍ ലോറന്‍സ് ബാബു പറഞ്ഞു.എന്നാല്‍ ഇതിനു ശേഷം ഒരു മാസം കഴിഞ്ഞിട്ടും വിഷയത്തില്‍ തീരുമാനമെടുക്കാതെ സര്‍ക്കാര്‍ നീട്ടിക്കൊണ്ടു പോകുകയാണെന്നും ലോറന്‍സ് ബാബു പറഞ്ഞു.എന്താണ് സര്‍ക്കാര്‍ ഇത്തരത്തില്‍ അനാസ്ഥ കാട്ടുന്നതെന്ന് അറിയില്ല.നിലവിലെ സാഹചര്യത്തില്‍ ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കാതെ മുന്നോട്ടു നീങ്ങാന്‍ കഴിയില്ല.ഈ സാഹചര്യത്തിലാണ് ഈ മാസം 21 മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെയക്കാന്‍ തീരുമാനിച്ചത്.

വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കാതെയുള്ള ഒരു നടപടിയും അംഗീകരിക്കില്ലെന്നും ലോറന്‍സ് ബാബു പറഞ്ഞു.മിനിമം ആറു രൂപയാക്കി വിദ്യാര്‍ഥികളുടെ ചാര്‍ജ്ജ് വര്‍ധിപ്പിക്കണം.മാന്യമായ വര്‍ധനവ് ഉണ്ടായില്ലെങ്കില്‍ സ്വകാര്യ ബസ് സര്‍വ്വീസ് നിലയ്ക്കും. അതിലൂടെ ഏറ്റവും വലിയ നഷ്ടം വിദ്യാര്‍ഥികള്‍ക്കും സാധാരണ ജനങ്ങള്‍ക്കുമായിരിക്കും ഉണ്ടാവുക.

വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കുന്നതിനൊപ്പം മറ്റു യാത്രക്കാര്‍ക്കുള്ള മിനിമം ചാര്‍ജ്ജ് 12 രൂപയാക്കുകയും ഇതിനു ശേഷം വരുന്ന കിലോമീറ്ററിന് ഒരു രൂപയും വര്‍ധിപ്പിക്കണം.നിലവില്‍ 90 പൈസയാണ് കിലോമീറ്ററിന് അത് ഒരു രൂപയാക്കി വര്‍ധിപ്പിക്കണം.കൊവിഡ് കാലം അവസാനിക്കുന്നതുവരെ സ്വകാര്യ ബസുകളുടെ റോഡ് ടാക്‌സ് പരിപൂര്‍ണമായും ഒ ഴിവാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.സംയുക്ത സമിതി നേതാക്കളായ ടി ഗോപിനാഥ്,ഗോകുലം ഗോഗുല്‍ദാസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News