യുക്രെയ്‌നിലെ നാലു നഗരങ്ങളില്‍ വീണ്ടും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ
കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനായി മനുഷ്യത്വ ഇടനാഴികള്‍ തുറക്കുമെന്നും റഷ്യ അറിയിച്ചു
ഐക്യരാഷ്ട്ര രക്ഷാ കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് തീരുമാനം.റഷ്യന്‍ മേഖലയിലേക്കോ മറ്റ് രാജ്യങ്ങളിലേക്കോ പോകാനുള്ളവരെ സംബന്ധിച്ച് റഷ്യയുടെ ഭാഗത്തുനിന്നും മറ്റ് ധാരണകളൊന്നും തന്നെ റഷ്യ അറിയിച്ചിട്ടില്ല.
യുക്രെയ്‌നിന്റെ തലസ്ഥാന നഗരമായ കീവിന്റെ പടിഞ്ഞാറന്‍ മേഖലയിലേക്കാണ് ജനങ്ങള്‍ക്ക് ഒഴിഞ്ഞുപോകാന്‍ സാധിക്കുന്ന മേഖല. എന്നാല്‍ ജനങ്ങള്‍ക്ക് അവരുടേതായ തീരുമാനം എടുക്കാമെന്നാണ് ധാരണ.റഷ്യന്‍ മേഖലയ്ക്ക് അടുത്ത പ്രദേശത്തു നിന്നും റഷ്യയിലേക്ക് ഇതുവരെ 1,68,000 പേര്‍ കുടിയേറിയെന്നാണ് കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5550 പേര്‍ അതിര്‍ത്തി കടന്നതായാണ് റഷ്യ പറയുന്നത്.അതേസമയം ഇവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഓപ്പറേഷന്‍ ഗംഗ വഴി പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇന്നും തുടരും.
തിങ്കളാഴ്ച്ച സുമിയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അവിടെ നിന്നുമുള്ള വിദ്യാര്‍ഥികളുടെ മടക്ക യാത്ര ഫലം കണ്ടിരുന്നില്ല. സുമിയില്‍ വെടി നിര്‍ത്തല്‍ നിലവില്‍ വരാത്തതിനാലാണ് വിദ്യാര്‍ഥികളുടെ യാത്ര തടസ്സപ്പെട്ടത്. ഇതിനിടെ സുമിയില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളില്‍ യുക്രെയ്ന്‍ ഗവണ്‍മെന്റിന്റെ പിന്തുണ അഭ്യര്‍ത്ഥിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സെലന്‍സ്‌കിയുമായി ബന്ധപ്പെട്ടിരുന്നു.
യുക്രെയ്‌നിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടരവെയാണ് ഇരു നേതാക്കളും തമ്മില്‍ സംസാരിച്ചത്. യുദ്ധം തുടങ്ങിയ ശേഷം ഇത് രണ്ടാം തവണയാണ് മോദി സെലന്‍സ്‌കിയുമായി സംസാരിക്കുന്നത്. ഇതിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി യുദ്ധ സാഹചര്യവും ഇന്ത്യക്കാരുടെ രക്ഷാ പ്രവര്‍ത്തനവും മോദി വീണ്ടും ചര്‍ച്ച ചെയ്തിരുന്നു.