തോക്കും ത്രിശൂലവും ഉപയോഗിച്ച് സംഘപരിവാര്‍ പരിശീലനം; കര്‍ണാടകയില്‍ വംശഹത്യക്ക് കളമൊരുങ്ങുന്നു
മംഗലാപുരം: വര്‍ഗീയ ധ്രുവീകരണ പ്രചാരണങ്ങള്‍ ശക്തമാക്കിയതിന് തുടര്‍ച്ചയായി കര്‍ണാടകയില്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ആയുധ പരിശീലനവും വ്യാപകമായി. മംഗലാപുരം, കുടക്, ഉഡുപ്പി മേഖലയിലാണ് കഴിഞ്ഞ ഒരാഴ്ച്ചക്കിടെ തോക്ക് ഉള്‍പ്പടെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ബജ്‌റംഗ്ദള്‍ പരിശീലനം സംഘടിപ്പിച്ചത്. വിവിധ പ്രദേശങ്ങളില്‍ നടന്ന ആയുധ പരിശീലനത്തില്‍ നൂറുകണക്കിന് യുവാക്കള്‍ പങ്കെടുത്തു.
Aren't Sanghis the gravest internal security threat that India has faced? https://t.co/qVZLPVtuOT
— Dr Meena Kandasamy (@meenakandasamy) May 14, 2022
കര്‍ണാടകയിലെ കുടകിലെ പൊന്നമ്പേട്ടില്‍ ബജ്‌റംഗ്ദള്‍ നടത്തിയ പരിശീലന പരിപാടിക്ക് ശേഷം ത്രിശൂലവും വിതരണം ചെയ്തു. മംഗലാപുരത്തും ബജിറംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് ത്രിശീലം വിതരണം ചെയ്തിരുന്നു.
ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഹിന്ദുത്വ സന്യാസി സമ്മേളനങ്ങളില്‍ മുസ് ലിംകളെ വംശഹത്യ നടത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം നടന്ന രാം നവമി ആഘോഷത്തിനിടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ് ലിംകള്‍ക്കെതിരേ വ്യാപകമായ ആക്രമണങ്ങളും കലാപവും അരങ്ങേറി. മുസ് ലിംകളെ ഉന്മൂലനം ചെയ്യണമെന്ന് ഹിന്ദുത്വ സന്യാസിമാര്‍ പരസ്യമായി പ്രഖ്യാപിക്കുന്നതിനിടേയാണ് സംഘപരിവാര്‍ സംഘടനയായ ബജ്‌റംഗ്ദള്‍ പരസ്യമായി ആയുധങ്ങള്‍ വിതരണം ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്.
ಖಾಸಗಿ ಸಂಸ್ಥೆಗಳು ಶಸ್ತ್ರಾಸ್ತ್ರ ತರಬೇತಿ ನೀಡುವುದು ಕಾನೂನುಬಾಹಿರ, ಗೋಸಂರಕ್ಷಣೆಯ ಹೆಸರಿನಲ್ಲಿ ಮುಸ್ಲಿಂರು ಮತ್ತು ಕೆಳಜಾತಿ ಹಿಂದೂಗಳನ್ನು ವಿರುದ್ಧ ದ್ವೇಷವನ್ನು ಹರಡುತ್ತಿರುವ ಬಜರಂಗದಳದಕ್ಕೆ ಕೊಡಗಿನಲ್ಲಿ ಶಸ್ತ್ರಾಸ್ತ್ರ ತರಭೇತಿಗೆ ಅನುಮತಿ ಕೊಟ್ಟವರು ಯಾರು?ಸಂಘಟಕರ ವಿರುದ್ಧ ಅಕ್ರಮ ಶಸ್ತ್ರಾಸ್ತ್ರ ಕಾಯ್ದೆ ಅಡಿಯಲ್ಲಿ ಪ್ರಕರಣ ಧಾಖಲಾಗಲಿ pic.twitter.com/zsOKBShznX
— afsarkodlipet (@afsarkodlipet) May 14, 2022
ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിന്റേയും ത്രിശൂലവുമായി പോസ് ചെയ്യുന്നതിന്റേയും ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം, ഹിന്ദുത്വര്‍ പരസ്യമായി മാരകായുധങ്ങള്‍ വിതരണം ചെയ്തിട്ടും പോലിസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മംഗലാപുരത്തും ഇത്തരത്തില്‍ പരിപാടി അരങ്ങേറിയിട്ടും കര്‍ണാടക പോലിസ് നടപടിയെടുത്തിരുന്നില്ല. ഇതിന് തുടര്‍ച്ചയായാണ് കുടകിലും ആയുധങ്ങള്‍ വിതരണം ചെയ്തിരിക്കുന്നത്.
Kodagu: Arms training for Bajrangdal members last week. pic.twitter.com/0LDBMXocgT
— Mohammed Irshad (@Shaad_Bajpe) May 14, 2022
ഹലാല്‍, ഹിജാബ്, മുസ് ലിം കച്ചവടക്കാര്‍ക്കെതിരായ ബഹിഷ്‌കരണ ആഹ്വാനം തുടങ്ങി വര്‍ഗീയ ധ്രുവീകരണ നീക്കങ്ങള്‍ ശക്തമാക്കിയതിന് തുടര്‍ച്ചയായുള്ള ആയുധ പരിശീലനം കലാപത്തിനും വംശഹത്യക്കുമുള്ള മുന്നൊരുക്കമാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. പരസ്യമായി ആയുധ പരിശീലനം നടന്നിട്ടും ബിജെപി ഭരണകൂടം നടപടിയെടുക്കാത്തത് ദുരൂഹമാണ്. ബിജെപി ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് കര്‍ണാടകയില്‍ വര്‍ഗീയ ധ്രുവീകരണ നീക്കങ്ങള്‍ നടക്കുന്നത്. ഹിജാബ്, ഹലാല്‍ വിഷയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച സമീപനം ഇതിന് തെളിവാണ്. ക്രൈസ്തവ ദേവാലയങ്ങളുടെ സര്‍വേ നടത്തിയും മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണങ്ങള്‍ അരങ്ങേറിയതും സമീപകാലത്താണ്. ബിജെപി ഭരണകൂടത്തിന് കീഴില്‍ ഹിന്ദുത്വ ആള്‍ക്കൂട്ടം അഴിഞ്ഞാടുമ്പോഴും പോലിസ് നോക്കുകുത്തിയാവുന്നതായും ആരോപണം ഉയരുന്നുണ്ട്.