എസ്ഡിപിഐ നേതാവ് കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസ്: ആര്‍എസ്എസ് ആലുവ ജില്ലാ പ്രചാരക് അറസ്റ്റില്‍; പിടിയിലായത് മലപ്പുറം പൊന്നാനി സ്വദേശി അനീഷ്
ഷാനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ ആര്‍എസ്എസ് നേതാക്കന്മാര്‍ക്ക് ആലുവ കാര്യാലയത്തില്‍ ഒളിത്താവളമൊരുക്കിയത് ജില്ലാ പ്രചാരകായ അനീഷാണ്
ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് ജില്ലാ പ്രചാരക് അറസ്റ്റില്‍. മലപ്പുറം പൊന്നാനി കാലടി പഞ്ചായത്ത് 13ാം വാര്‍ഡില്‍ കുറുങ്ങാടത്ത് കെ വി അനീഷിനെയാണ് (39) ആലപ്പുഴ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെവി ബെന്നിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ആര്‍എസ്എസിന്റെ ആലുവ ജില്ലാ പ്രചാരകനാണ് ഇയാള്‍. കെ എസ് ഷാനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ ആര്‍എസ്എസ് നേതാക്കന്മാര്‍ക്ക് ആലുവ കാര്യാലയത്തില്‍ ഒളിത്താവളമൊരുക്കിയത് ജില്ലാ പ്രചാരകായ അനീഷാണ്. ഇതോടെ ഷാനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. ഡിസംബര്‍ 18ന് രാത്രി 7.30ന് മണ്ണഞ്ചേരിപൊന്നാട് റോഡില്‍ കുപ്പേഴം ജങ്ഷനിലാണ് വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്ന എസ്ഡിപിഐ സലംസ്ഥാന സെക്രട്ടറി അഡ്വ. കെഎസ് ഷാനെ (38) പിന്നില്‍നിന്നെത്തിയ കാര്‍ ഇടിച്ചുവീഴ്ത്തിയശേഷം അഞ്ചംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്.
ഷാന്റെ കൊലപാതകം ആര്‍എസ്എസ് നേതാക്കളുടെ അറിവോടെ ആസൂത്രണം ചെയ്ത പ്രതികാര കൊല ആണെന്നാണ് പോലിസ് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചേര്‍ത്തലയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലയ്ക്ക് പകരം ഷാനിനെ കൊന്നു എന്നാണ് പോലിസ് കണ്ടെത്തല്‍. ചേര്‍ത്തലയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദു കൊല്ലപ്പെട്ടതിന് പിന്നാലെയാണ് എസ്ഡിപിഐ നേതാക്കളെ കൊലപ്പെടുത്താന്‍ ആസൂത്രണം തുടങ്ങിയത്. ആര്‍എസ്എസ് കാര്യാലയത്തില്‍ വെച്ച് രഹസ്യ യോഗങ്ങള്‍ ചേര്‍ന്നു. രണ്ട് സംഘമായി എത്തി ഷാനിനെ കൊലപ്പെടുത്തി. അതിനുശേഷം കൊലയാളി സംഘത്തെ തൃശൂരിലേക്ക് രക്ഷപെടാന്‍ സഹായിച്ചത് ആര്‍എസ്എസ് നേതാക്കള്‍ ആണെന്നും റിമാന്റ് റിപ്പോര്‍ട്ട് പറയുന്നു. കൊലയാളി സംഘത്തിന്, ഷാനെ കാട്ടിക്കൊടുത്ത മണ്ണഞ്ചേരി സ്വദേശികളായ പ്രണവ്, ശ്രീരാജ് എന്നിവരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇനി ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവര്‍ കൂടി പിടിയിലാകാനുണ്ട്.വല്‍സന്‍ തില്ലങ്കേരി അടക്കമുള്ള തീവ്ര ഹിന്ദുത്വ നേതാക്കള്‍ക്ക് കൊലയുടെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് എസ്ഡിപിഐ ആരോപിച്ചിരുന്നു. എന്നാല്‍ ഇവരെ കേസില്‍ ഉള്‍പ്പെടുത്താന്‍ പോലിസ് തയ്യാറായിട്ടില്ല.
കണ്ണൂരുകാരനായ വല്‍സന്‍ തില്ലങ്കേരി ാലപ്പുഴ ജില്ലയിലെത്തി പ്രകോപനപരമായി പ്രസംഗിച്ച അതേദിവസമാണ് ഷാന്റെ കൊലപാതകം നടന്നത്. ഇക്കാര്യം പോലിസിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ഗൂഢാലോചന സംബന്ധിച്ച് അറസ്റ്റിലായ ആര്‍എസ്എസ് ജില്ല പ്രചാരകില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയുണ്ടെന്നു പോലിസ് പറഞ്ഞു.