കെ എസ് ഷാന്റെ കൊലപാതകം:രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഗൂഡാലോചന അടക്കമുളള കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റു ചെയ്തിരിക്കുന്നതെന്ന് പോലിസ് പറഞ്ഞു. അറസ്്റ്റിലായ പ്രസാദ് കൊലപാതകം ആസൂത്രണം ചെയ്തതടക്കമുള്ളതില്‍ പങ്കാളിയാണെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു.കേസില്‍ 10 പ്രതികളുള്ളതായാണ് പ്രാഥമിക വിവരം

Update: 2021-12-20 05:15 GMT

ആലപ്പുഴ: ആലപ്പുഴയില്‍ എസ്ഡിപി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പോലിസ് കസ്റ്റഡിയിലുണ്ടായിരുന്ന രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റു ചെയ്തു.പ്രസാദ്, രതീഷ് എന്നിവരെയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്.ഗൂഡാലോചന അടക്കമുളള കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റു ചെയ്തിരിക്കുന്നതെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു.

പ്രസാദ് കൊലപാതകം ആസൂത്രണം ചെയ്തതടക്കമുള്ളതില്‍ പങ്കാളിയാണെന്നും ഐജി പറഞ്ഞു.കേസില്‍ 10 പ്രതികളുള്ളതായാണ് പ്രാഥമിക വിവരം ഇവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട് അന്വേഷണം നടന്നുവരികയാണെന്നും ഐജി പറഞ്ഞു.രണ്‍ജിതിന്റെ കൊലപാതകത്തിലെ പ്രതികളെ കുറിച്ചും പോലിസിന് നിര്‍ണ്ണായക വിവരം ലഭിച്ചിട്ടുണ്ട്.പോലിസ് ഇത് വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

ഇതുവരെ ലഭിച്ച വിവരമനുസരിച്ച് 12 പ്രതികളാണുള്ളതെന്നാണ് അറിയാന്‍ കഴിയുന്നത്.ഉടന്‍ തന്നെ രണ്‍ജിത്തിന്റെ കൊലപാതക കേസിലെ പ്രതികളെയും അറസ്റ്റു ചെയ്യുമെന്നും ഐജി പറഞ്ഞു.കൊലപാതകവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയില്‍ ഇന്ന് ചേരാനിരുന്ന സര്‍വ്വ കക്ഷിയോഗം നാളത്തേയ്ക്ക് മാറ്റിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.നേരത്തെ ഇന്ന് യോഗം നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും നാളത്തേയ്ക്ക് മാറ്റുകയായിരുന്നു.

Tags:    

Similar News