ഹര്‍ദിക് പട്ടേലിന് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ല

ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് 1951ലെ ജനപ്രാതിനിധ്യ നിയമം പ്രകാരം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്നു വിലക്കുണ്ട്

Update: 2019-03-29 11:03 GMT

അഹമ്മദാബാദ്: കോണ്‍ഗ്രസ് നേതാവ് ഹര്‍ദിക് പട്ടേലിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ല. 2015ല്‍ മെഹ്‌സാനയില്‍ നടന്ന സംവരണ പ്രക്ഷോഭത്തില്‍ കലാപം നടത്തിയെന്ന കേസിലെ ശിക്ഷ റദ്ദാക്കണമെന്ന ഹരജി ഗുജറാത്ത് ഹൈക്കോടതി തള്ളിയതാണു കാരണം. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് 1951ലെ ജനപ്രാതിനിധ്യ നിയമം പ്രകാരം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്നു വിലക്കുണ്ട്. ഇതാണ് പാട്ടീദാര്‍ പ്രക്ഷോഭ നായകന്‍ ഹര്‍ദിക് പട്ടേലിനു തിരിച്ചടിയായത്. ഗുജറാത്ത് സര്‍ക്കാരിനും ബിജെപിക്കും തലവേദന സൃഷ്ടിച്ച ഹര്‍ദിക് പട്ടേല്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 12നാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഹര്‍ദിക് പട്ടേലിന്റെ ഹരജിയിന്‍മേല്‍ ഗുജറാത്ത് സര്‍ക്കാര്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഹര്‍ദികിനെതിരേ 17 കേസുകളുണ്ടെന്നാണു ജസ്റ്റിസ് എ ജി ഉറൈസിക്കു മുന്നില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മിതേഷ് ആമിന്‍ വാദിച്ചത്. കലാപം നടത്തുമ്പോള്‍ ഹര്‍ദിക് നേതൃത്വം നല്‍കിയതിനു തെളിവായി ചില ഫോട്ടോകളും സമര്‍പ്പിച്ചിരുന്നു.


Tags:    

Similar News