'ആം ആദ്മി പാര്‍ട്ടിയിലേക്കില്ല'; വാര്‍ത്ത ബിജെപി പ്രചാരണമെന്ന് ഹാര്‍ദിക് പട്ടേല്‍

2022 ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് വിട്ട് ആം ആദ്മി പാര്‍ട്ടിയില്‍ എത്തിച്ചേരുമെന്ന വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമായതോടെയാണ് അക്കാര്യം നിഷേധിച്ച് ഹാര്‍ദിക് പട്ടേല്‍ രംഗത്തെത്തിയത്.

Update: 2021-06-15 09:20 GMT

അഹമ്മദാബാദ്: ആം ആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഗുജറാത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍. 2022 ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് വിട്ട് ആം ആദ്മി പാര്‍ട്ടിയില്‍ എത്തിച്ചേരുമെന്ന വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമായതോടെയാണ് അക്കാര്യം നിഷേധിച്ച് ഹാര്‍ദിക് പട്ടേല്‍ രംഗത്തെത്തിയത്. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന്റെ പിന്നില്‍ ബിജെപിയാണെന്നും ഹാര്‍ദിക് പട്ടേല്‍ ആരോപിച്ചു.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖമായിരിക്കും താനെന്ന് പ്രചരിപ്പിക്കുന്നത് അത്ഭുതപ്പെടുത്തിയെന്നാണ് ഹാര്‍ദിക് പട്ടേലിന്റെ പ്രതികരണം. ഈ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ബിജെപിയാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ക്കു പിന്നിലെന്നും ഹാര്‍ദിക് പട്ടേല്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും പട്ട്യാദര്‍ സമുദായഗംങ്ങളുടേയും ഇടയില്‍ സംശയം സൃഷ്ടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും പട്ടേല്‍ കുറ്റപ്പെടുത്തി. കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ ഗുജറാത്ത് സര്‍ക്കാരിന്റെ വീഴ്ച്ച മറയ്ക്കാനാണ് ഇത്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.

Tags:    

Similar News