എസ്പി- ബിഎസ്പി സഖ്യം; മോദിക്കും അമിത്ഷാക്കും ഇനി ഉറക്കമില്ലാ രാവുകളെന്നു മായാവതി
ബിജെപി സഖ്യത്തെ ഭയപ്പെടുന്നു. ബിജെപിയുടെ ജാതി രാഷ്ട്രീയത്തിനും വിഷലിപ്ത രാഷ്ട്രീയത്തിനെതിരേയാണ് തങ്ങളുടെ പോരാട്ടമെന്നും മായാവതി പറഞ്ഞു.
ന്യൂഡല്‍ഹി: ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പ്രതിരോധിക്കുന്നതിനായി സഖ്യം രൂപീകരിച്ചു എസ്പിയും ബിഎസ്പിയും. വാര്‍ത്താ സമ്മേളനം വിളിച്ചുകൂട്ടിയാണ് എസ്പി നേതാവ് അഖിലേഷ് യാദവും ബിഎസ്പി നേതാവ് മായാവതിയും പുതിയ തീരുമാനം പ്രഖ്യാപിച്ചത്. 26 വര്‍ഷത്തിനു ശേഷമാണ ഇരു പാര്‍ട്ടികളും ഒന്നിക്കുന്നത. കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തിയാണ് എസ്പി- ബിഎസ്പി പ്രഖ്യാപനം. 1993ല്‍ ബിഎസപി നേതാവ കാന്‍ഷിറാമും മുലായം സിങ്ങും സഖ്യമുണ്ടാക്കിയിരുന്നു. സഖ്യം തെരഞ്ഞെടുപ്പില്‍ വിജയവും നേടി. പിന്നീട സഖ്യം പിരിയേണ്ടി വന്നു. വീണ്ടും കാര്‍ഷിറാമിന്റെ പാത പിന്തുടരാന്‍ ബിഎസ.പി തീരുമാനിച്ചിരിക്കുകയാണ്-മായാവതി പറഞ്ഞു. രാജ്യം ആഗ്രഹിക്കുന്നതാണ് ഈ സഖ്യം. ബിജെപി സഖ്യത്തെ ഭയപ്പെടുന്നു. ബിജെപിയുടെ ജാതി രാഷ്ട്രീയത്തിനും വിഷലിപ്ത രാഷ്ട്രീയത്തിനെതിരേയാണ് തങ്ങളുടെ പോരാട്ടമെന്നും മായാവതി പറഞ്ഞു. ഇരുപാര്‍ട്ടികളും 38വീതം സീറ്റുകളില്‍ മല്‍സരിക്കുമെന്നും രണ്ടു സീറ്റുകള്‍ മറ്റു പാര്‍ട്ടികള്‍ക്കായി ഒഴിച്ചിടുമെന്നും ഇരുപാര്‍ട്ടി നേതാക്കളും പറഞ്ഞു. എസ്പിയും ബിഎസ്പിയും ഒന്നിക്കുന്നതോടെ മോദിക്കും അമിത്ഷാക്കും ഇനി ഉറക്കമില്ലാ രാവുകളാണ് വരാനിരിക്കുന്നതെന്നും മായാവതി പറഞ്ഞു.