ബന്ധുനിയമനത്തിനെതിരേ ലോകായുക്ത വിധി: ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെടി ജലീല്‍ രാജിവച്ചു

രാജിവക്കാന്‍ ആവിശ്യപ്പെട്ടത് മുഖ്യമന്ത്രി

Update: 2021-04-13 08:14 GMT
ബന്ധുനിയമനത്തിനെതിരേ ലോകായുക്ത വിധി: ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെടി ജലീല്‍ രാജിവച്ചു

തിരുവനന്തപുരം: സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെടി ജലീല്‍ രാജിവച്ചു. മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി രാജികത്ത് നല്‍കി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു രാജി. ബന്ധു നിയമന വിവാദത്തില്‍ ലോകായുക്ത, മന്ത്രി തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് ഉത്തരവിട്ടിരുന്നു. ലോകായുക്ത ഉത്തരവിനെതിരേ മന്ത്രി ജലീല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസില്‍ വാദം നടക്കുന്നതിനിടെയാണ് ജലീല്‍ മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്.

നേരത്തെ ഏകെജി സെന്ററിലെത്തിയ കെടി ജലീലിനോട്, സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ രാജി വയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News