ഹാത്‌റസ് കേസ്: റഊഫ് ശരീഫിനും മസൂദ് അഹമ്മദിനും യുഎപിഎ കേസിലും ജാമ്യം

ഇവരോടൊപ്പം പ്രതിചേര്‍ക്കപ്പെട്ടിരുന്ന സിദ്ദീഖ് കാപ്പന്‍, കാംപസ് ഫ്രണ്ട് മുന്‍ ദേശീയ ഖജാഞ്ചി അതീഖുര്‍റഹ്മാന്‍, വാഹനത്തിന്റെ ഡ്രൈവര്‍ മുഹമ്മദ് ആലം എന്നിവര്‍ ജാമ്യം കിട്ടി ജയില്‍ മോചിതരായിരുന്നു.

Update: 2023-07-07 09:29 GMT

ന്യൂഡല്‍ഹി: ഹാത്‌റസ് കേസില്‍ യുഎപിഎ ചുമത്തി ജയിലിലടച്ച കാംപസ് ഫ്രണ്ട് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ശരീഫിനും ജാമിഅ മില്ലിയ്യ ഇസ് ലാമിയ്യ സര്‍വകലാശാല ഗവേഷക വിദ്യാര്‍ഥി മസൂദ് അഹമ്മദിനും ജാമ്യം. നേരത്തേ ഇരുവര്‍ക്കും ഇഡി കേസില്‍ ജാമ്യം ലഭിച്ചിരുന്നു. റഊഫ് ഷെരീഫിനെ 2020 ഡിസംബറില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ (പിഎംഎല്‍എ) വകുപ്പുകള്‍ പ്രകാരമാണ് ഇഡി അറസ്റ്റ് ചെയ്തത്. പിന്നാലെ, ഹാത്‌റസ് കേസില്‍ പ്രതിചേര്‍ക്കുകയായിരുന്നു. ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ഹാത്‌റസിലേക്കുള്ള വഴിമധ്യേ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത കേസിലാണ് റഊഫ് ശരീഫിനെയും പ്രതിചേര്‍ത്തത്. ഹാത്‌റസില്‍ വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ പണം നല്‍കിയെന്നായിരുന്നും ആരോപണം. എന്നാല്‍, ഇഡി കേസില്‍ രണ്ട് മാസത്തിനു ശേഷം തന്നെ റഊഫ് ഷെരീഫിന് എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഹാത്‌റസ് കേസ് നിലനിന്നതിനാല്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. കേസില്‍ പിന്നീട് അറസ്റ്റ് ചെയ്ത ദാനിഷിനും ജാമ്യം ലഭിച്ചതായി അഭിഭാഷകന്‍ അറിയിച്ചതായി അഭിഭാഷകന്‍ അറിയിച്ചതായി റഊഫ് ശരീഫിന്റെ ബന്ധു പറഞ്ഞു. ഇവരോടൊപ്പം പ്രതിചേര്‍ക്കപ്പെട്ടിരുന്ന സിദ്ദീഖ് കാപ്പന്‍, കാംപസ് ഫ്രണ്ട് മുന്‍ ദേശീയ ഖജാഞ്ചി അതീഖുര്‍റഹ്മാന്‍, വാഹനത്തിന്റെ ഡ്രൈവര്‍ മുഹമ്മദ് ആലം എന്നിവര്‍ ജാമ്യം കിട്ടി ജയില്‍ മോചിതരായിരുന്നു. കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയെ 2022 സപ്തംബറില്‍ കേന്ദ്ര സര്‍ക്കാര്‍ അഞ്ചുവര്‍ഷത്തേക്ക് നിരോധിച്ചിരിക്കുകയാണ്.

Tags:    

Similar News