ഭീമ കൊറേഗാവ് കേസ്: വരവര റാവുവിന് ജാമ്യം

സ്ഥിരം ജാമ്യം അനുവദിക്കാന്‍ ബോംബെ ഹൈക്കോടതി വിസമ്മതിച്ചതിനെ ചോദ്യം ചെയ്ത് റാവു സമര്‍പ്പിച്ച സ്‌പെഷ്യല്‍ ലീവ് ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ യു യു ലളിത്, അനിരുദ്ധ ബോസ്, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്.

Update: 2022-08-10 07:23 GMT

ന്യൂഡല്‍ഹി: നിരോധിത മാവോവാദി സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭീമ കൊറേഗാവ് കേസില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം (യുഎപിഎ) കേസെടുത്ത് തുറങ്കിലടച്ച 84 കാരനായ പി വരവര റാവുവിന് ആരോഗ്യ കാരണങ്ങള്‍ മുന്‍നിര്‍ത്തി സുപ്രിം കോടതി ജാമ്യം അനുവദിച്ചു.

മെഡിക്കല്‍ കാരണങ്ങളാല്‍ സ്ഥിരം ജാമ്യം അനുവദിക്കാന്‍ ബോംബെ ഹൈക്കോടതി വിസമ്മതിച്ചതിനെ ചോദ്യം ചെയ്ത് റാവു സമര്‍പ്പിച്ച സ്‌പെഷ്യല്‍ ലീവ് ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ യു യു ലളിത്, അനിരുദ്ധ ബോസ്, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്.

വരവര റാവുവിന്റെ പ്രായം, ആരോഗ്യസ്ഥിതി, അദ്ദേഹം ചെലവഴിച്ച രണ്ടര വര്‍ഷത്തെ കസ്റ്റഡി കാലയളവ് എന്നിവയും ബെഞ്ച് പരിഗണിച്ചു. കേസില്‍ ഇനിയും വിചാരണ തുടങ്ങാനിരിക്കുന്നതേയുള്ളൂവെന്നും കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും കുറ്റങ്ങള്‍ ചുമത്തിയിട്ടില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

'മുന്‍പ് അനുവദിച്ചിരുന്ന ജാമ്യം പിന്‍വലിക്കും വിധം ഹരജിക്കാരന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടില്ല. മുഴുവന്‍ കാര്യങ്ങളും പരിഗണിക്കുമ്പോള്‍ മെഡിക്കല്‍ കാരണങ്ങളാല്‍ അപ്പീലിന് ജാമ്യത്തിന് അര്‍ഹതയുണ്ട്'-ബെഞ്ച് വ്യക്തമാക്കി.

Tags:    

Similar News