സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തി സുപ്രിംകോടതിയിലെ ജഡ്ജിമാര്‍

Update: 2025-04-03 10:15 GMT
സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തി സുപ്രിംകോടതിയിലെ ജഡ്ജിമാര്‍

ന്യൂഡല്‍ഹി: ജുഡീഷ്യറിയിലുള്ള പൊതുജന വിശ്വാസം വര്‍ധിപ്പിക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമുള്ള ഒരു ചുവടുവയ്പ്പായി സ്വത്തുക്കള്‍ വെളിപ്പെടുത്തി ജഡ്ജിമാര്‍. ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, നിലവില്‍ 33 ജഡ്ജിമാരുള്ള സുപ്രിംകോടതിയില്‍ ഇതുവരെ 30 ജഡ്ജിമാര്‍ സ്വത്തുക്കള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 1 ന് നടന്ന ഫുള്‍ കോര്‍ട്ട് യോഗത്തിലാണ് ജഡ്ജിമാരുടെ തീരുമാനം.

പ്രഖ്യാപനങ്ങള്‍ സുപ്രിംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിലും അപ്ലോഡ് ചെയ്യും.ജഡ്ജിമാരുടെ സ്വത്ത് പ്രഖ്യാപനം പ്രസിദ്ധീകരിക്കുന്നതിനുള്ള നിര്‍ദ്ദിഷ്ട രീതികള്‍ യഥാസമയം അന്തിമമാക്കുമെന്ന് റിപോര്‍ട്ടില്‍ പറയുന്നു.ജഡ്ജിമാരുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ നിയമ മന്ത്രാലയം ഉത്തരം നല്‍കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ നീക്കം.

Tags:    

Similar News