ചൈനയിലെ കൊവിഡ് രണ്ടാം തരംഗം ഡെല്‍റ്റ വകഭേദം മൂലം; ഗുരുതര സാഹചര്യം
ചൈനയില്‍ ഇപ്പോേഴുള്ള രോഗ വ്യാപനത്തിന് കാരണം വിദേശത്ത് നിന്നുവന്ന ഡെല്‍റ്റ വേരിയന്റാണെന്ന് ദേശീയ ആരോഗ്യ കമ്മീഷനിലെ ഉദ്യോഗസ്ഥനായ വു ലിയാന്‍ഗ്യൂ പറഞ്ഞു
ബീജിങ്: ചൈനയില്‍ കോവിഡ് രണ്ടാം തരംഗമുണ്ടാകുന്നത് ഡോല്‍റ്റാവകഭേദമായേക്കാമെന്ന നിഗമനം. ചൈനയില്‍ ശനിയാഴ്ച പുതിയതായി സ്ഥിരീകരിച്ച 26 പുതിയ കോവിഡ് കേസുകളില്‍ ലാണ് പുതിയ വകഭേദം സംശയിക്കപ്പെടുന്നത്. അണുബാധ വരും ദിവസങ്ങളില്‍ വര്‍ദ്ധിക്കുമെന്നും രോഗം ബാധിച്ച പ്രദേശങ്ങളുടെ എണ്ണം ഏറിവരികയാണെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചൈനയില്‍ ഇപ്പോേഴുള്ളരോഗ വ്യാപനത്തിന് കാരണം വിദേശത്ത് നിന്നുവന്ന ഡെല്‍റ്റ വേരിയന്റാണെന്ന് ദേശീയ ആരോഗ്യ കമ്മീഷനിലെ ഉദ്യോഗസ്ഥനായ വു ലിയാന്‍ഗ്യൂ ബീജിങില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഒക്ടോബര്‍ 17 മുതല്‍ ആഴ്ചയില്‍ 11 പ്രവിശ്യകളിലേക്ക് പകര്‍ച്ചവ്യാധികളുടെ തരംഗം വ്യാപിച്ചതായി കമ്മീഷന്‍ വക്താവ് മി ഫെങ് പറഞ്ഞു.
രോഗബാധിതരായ ഭൂരിഭാഗം ആളുകള്‍ക്കും വിദേശ യാത്രാ ചരിത്രമുണ്ടെന്ന് മി ഫെങ് പറഞ്ഞു. പകര്‍ച്ചവ്യാധി ബാധിച്ച പ്രദേശങ്ങളില്‍ 'അടിയന്തരാവസ്ഥ' പ്രഖ്യാപിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഗാന്‍സു പ്രവിശ്യകളിലെ ചില നഗരങ്ങള്‍ അതിന്റെ തലസ്ഥാനമായ ലാന്‍ഷോ ഉള്‍പ്പെടെയും ഇന്നര്‍ മംഗോളിയയും രോഗബാധ രൂക്ഷമായ സാഹച്യത്തില്‍ ബസ്, ടാക്‌സി സേവനങ്ങള്‍ നിര്‍ത്തിവച്ചിട്ടുണ്ടെന്ന് ഗതാഗത മന്ത്രാലയത്തിലയം അറിയിച്ചു. ഇന്നര്‍ മംഗോളിയയുടെ പടിഞ്ഞാറന്‍ പ്രദേശമായ എജിനയില്‍ തിങ്കളാഴ്ച മുതല്‍ എല്ലാ താമസക്കാരും യാത്രക്കാരും വീടിനുള്ളില്‍ തന്നെ കഴിഞ്ഞു കൂടണമെന്ന് പ്രദേശിക ഭരണകൂടം ആവശ്യപ്പെട്ടു.ദേശീയ ആരോഗ്യ കമ്മീഷന്‍ പറയുന്നതനുസരിച്ച്, ശനിയാഴ്ച 26 പുതിയ കോവിഡ് കേസുകള്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ഇന്നര്‍ മംഗോളിയയില്‍ ഏഴ്, ഗാന്‍സുവില്‍ ആറ്, നിംഗ്‌സിയയില്‍ ആറ്, ബീജിംഗില്‍ നാല്, ഹെബെയില്‍ ഒന്ന്, ഹുനാനില്‍ ഒന്ന്, ഷാങ്‌സി എന്നിവ ഉള്‍പ്പെടുന്നു. ഹുനാനിലും യുനാനിലും നാല് ലക്ഷണങ്ങളില്ലാത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏഷ്യയിലെ ഡെല്‍റ്റ വകഭേദം വ്യാപകമാകുന്നത് വ്യവസായ മേഖല തുറക്കാനുള്ള വിവിധ രാജ്യങ്ങളുടെ ശ്രമങ്ങളെ മന്ദഗതിയിലാക്കുകയാണ്.
കഴിഞ്ഞ 270 ദിവസങ്ങളില്‍ പൂര്‍ണമായി പ്രതിരോധ കുത്തിവയ്പ്പ് ലഭിച്ചവരോ കോവിഡ് സുഖം പ്രാപിച്ച ജീവനക്കാര്‍ക്ക് മാത്രമേ ജനുവരി മുതല്‍ ജോലിസ്ഥലത്തേക്ക് മടങ്ങാനാകൂ എന്ന് സിംഗപ്പൂര്‍ ശനിയാഴ്ച പ്രഖ്യാപിച്ചു. സിംഗപ്പൂരില്‍ ജനസംഖ്യയുടെ 84% ത്തിലധികം പേര്‍ക്കും പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയിട്ടുണ്ട്.ചൈനയുടെ തലസ്ഥാനമായ ബീജിങിലെ ശാസ്ത്ര കേന്ദ്രമായ ഹൈഡിയന്‍ ഉള്‍പ്പെടെ മൂന്ന് ജില്ലകളിലേക്ക് കോവിഡ് വ്യാപിച്ചതായി ബീജിങ് സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ ഉപ മേധാവി പാങ് സിന്‍ഹുവോ പറഞ്ഞു.പുതുതായി സ്ഥിരീകരിച്ച അഞ്ച് പ്രാദേശിക കോവിഡ് കേസുകളും രോഗലക്ഷണമില്ലാത്ത ഒരു കേസുമാണ് ഇവിടെയുല്ലത്. കോവിഡ് കാരണം ഒക്ടോബര്‍ 31 ന് ഷെഡ്യൂള്‍ ചെയ്തിരുന്ന മാരത്തണ്‍ മല്‍സരങ്ങള്‍ റദ്ദാക്കുമെന്ന് ബീജിങ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു. അണുബാധ കണ്ടെത്തിയ നഗരങ്ങളിലെ ആളുകള്‍ക്ക് നിലവില്‍ ബീജിങ് സന്ദര്‍ശിക്കുന്നതിനു വിലക്കുണ്ട്.