പൗരത്വഭേഗതി നിയമം: ഹരജി അടിയന്തരമായി കേള്‍ക്കില്ലെന്ന് സുപ്രിംകോടതി

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മെഹുവ മൊയ്ത്ര നല്‍കിയ ഹരജിയാണ് അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രിംകോടതി അറിയിച്ചത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് തിടുക്കത്തില്‍ ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ചത്.

Update: 2019-12-13 06:18 GMT

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള ഹരജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രിംകോടതി. തൃണമൂല്‍ കോണ്‍ഗ്രസ് എംപി മെഹുവ മൊയ്ത്ര നല്‍കിയ ഹരജിയാണ് അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രിംകോടതി അറിയിച്ചത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് തിടുക്കത്തില്‍ ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ചത്. പൗരത്വബില്ലിന്റെ നിയമസാധുത ചോദ്യംചെയ്തായിരുന്നു മെഹുവ മൊയ്ത്രയുടെ ഹരജി. തിങ്കളാഴ്ച ഹരജി പരിഗണിക്കണമെന്ന് മൊയ്ത്രയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇത് നിരാകരിച്ച കോടതി സുപ്രിംകോടതി രജിസ്ട്രാര്‍ മുമ്പാകെ മറ്റൊരു തിയ്യതിയില്‍ ഹരജി സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ബില്ലിനെതിരേ കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. പൗരത്വനിയമം ഭരണഘടനയുടെ മൗലികാവകാശം ലംഘിക്കുന്നതാണെന്നും മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നുമാണ് ഹരജിയില്‍ ആരോപിച്ചിരുന്നത്. കോണ്‍ഗ്രസും അടുത്ത ദിവസം തന്നെ ഹരജി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ പൗരത്വഭേദഗതി ബില്‍ രാഷ്ട്രപതിയും ഒപ്പുവച്ചതോടെ വ്യാഴാഴ്ച മുതല്‍ തന്നെ നിയമം പ്രാബല്യത്തിലായി. 

Tags:    

Similar News