കളിയിക്കാവിളയില്‍ എ എസ് ഐയെ വെടിവെച്ചു കൊന്ന സംഭവം: പ്രതികള്‍ ഉപയോഗിച്ച തോക്ക് കണ്ടെത്തി
കേസ് അന്വേഷിക്കുന്ന തമിഴ്മനാട് ക്യൂ ബ്രാഞ്ച് പോലിസ് പ്രതികളെയുമായി എറണാകുളം കെ എസ് ആര്‍ടിസി ബസ്സ്റ്റാന്‍ഡില്‍ നടത്തിയ തെളിവെടുപ്പിലാണ് സ്റ്റാന്‍ഡിനു പിന്നില്‍ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള അഴുക്ക് ചാലില്‍ നിന്നും തോക്ക് കണ്ടെത്തിയത്. പിസ്റ്റളാണ് കണ്ടെത്തിയത്.ഇറ്റലിയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. സൈനികര്‍ ഉപയോഗിക്കുന്ന തോക്കാണിതെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്.ഇത് ബാലിസ്റ്റിക് വിദഗ്ദര്‍ പരിശോധിച്ച ശേഷം മാത്രമെ ഇതുപയോഗിച്ചാണോ പ്രതികള്‍ എ എസ് ഐ വിന്‍സെന്റിനെ വെടിവെച്ചതെന്ന് വ്യക്തമാകുകയുള്ളു
കൊച്ചി: കളിയിക്കാവിളയില്‍ തമിഴ്‌നാട് എഎസ്‌ഐ വിന്‍സെന്റിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ വെടിവെയ്ക്കാനുപയോഗിച്ചതെന്ന് കരുതുന്ന തോക്ക് കണ്ടെത്തി. കേസ് അന്വേഷിക്കുന്ന തമിഴ്നാട് ക്യൂ ബ്രാഞ്ച് പോലിസ് പ്രതികളെയുമായി എറണാകുളം കെ എസ് ആര്‍ടിസി ബസ്സ്റ്റാന്‍ഡില്‍ നടത്തിയ തെളിവെടുപ്പിലാണ് സ്റ്റാന്‍ഡിനു പിന്നില്‍ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള അഴുക്ക് ചാലില്‍ നിന്നും തോക്ക്് കണ്ടെത്തിയത്.പ്രാഥമിക പരിശോധനയില്‍ ഇത് പിസ്റ്റളാണെന്നാണ് വ്യക്തമായിരിക്കുന്നത്. ഇറ്റലിയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. സൈനികര്‍ ഉപയോഗിക്കുന്ന തോക്കാണിതെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായതെന്ന് ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.ഇത് ബാലിസ്റ്റിക് വിദഗ്ദര്‍ അടക്കമുള്ള വിദഗ്ദര്‍ പരിശോധിച്ച ശേഷം മാത്രമെ ഇതുപയോഗിച്ചാണോ പ്രതികള്‍ എ എസ് ഐ വിന്‍സെന്റിനെ വെടിവെച്ചതെന്ന് വ്യക്തമാകുകയുള്ളു.
കൊലപാതകത്തിനു ശേഷം തിരുവനന്തപുരത്ത് നിന്നും എറണാകുളത്തെത്തിയ പ്രതികള്‍ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ തങ്ങിയ ശേഷം ഇവിട നിന്നുമാണ് കര്‍ണാടകത്തിലേക്ക് കടന്നതെന്ന് പ്രതികള്‍ തമിഴ്‌നാട് ക്യൂ ബ്രാഞ്ചിനോട് ചോദ്യം ചെയ്യലില്‍ സമ്മതിച്ചുവെത്ര.തുടര്‍ന്നാണ് ഇവര്‍ പ്രതികളെയുമായി ഇന്ന് രാവിലെ എറണാകുളത്ത് തെളിവെടുപ്പിനായി എത്തിയത്.എറണാകുളം കെ എസ് ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഇവര്‍ തങ്ങിയ സ്ഥലത്ത് തെളിവെടുപ്പ് നടത്തിയ ശേഷം കൊച്ചി കോര്‍പറേഷന്‍ ജീവനക്കാരുടെയും കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് അഴുക്ക് ചാലില്‍ പരിശോധന നടത്തിയത്.പരിശോധന ആരംഭിച്ച് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ തോക്ക് കണ്ടെത്തി.കേസിലെ മുഖ്യ പ്രതികളായ തൗഫീക്ക്, അബ്ദുള്‍ ഷമീം എന്നിവരെ കര്‍ണാടകത്തിലെ ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് തമിഴ്നാട് ക്യൂ ബ്രാഞ്ചും ബംഗളൂരു ക്രൈംബ്രാഞ്ചും ചേര്‍ന്ന് പിടികൂടിയത്.