സ്വര്‍ണക്കടത്ത്: കേസ് ഏറ്റെടുത്ത് എന്‍ ഐ എ; സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യഹരജി 14 ലേക്ക് മാറ്റി
കേസില്‍ ഒളിവില്‍ കഴിയുന്ന സ്വപ്‌ന സുരേഷിന്റെ ജാമ്യഹരജി ഹൈക്കോടതിയില്‍ പരിഗണിക്കവെയാണ് കേസ് എന്‍ ഐ എ ഏറ്റെടുത്തതായി കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചത്.സന്ദീപിന്റെ ഭാര്യ,അറസ്റ്റിലായ സരിത്, എന്നിവരുടെ മൊഴികള്‍ രേഖപെടുത്തി. ഇവരുടെ മൊഴികള്‍ പ്രകാരം സ്വപ്‌ന സുരേഷ്, സന്ദീപ്, സരിത് എന്നിവര്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നാണ് വ്യക്തമാകുന്നതെന്നും അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു
കൊച്ചി:ദുബായില്‍ നിന്നും ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്തിയെന്ന കേസിന്റെ അന്വേഷണം ഏറ്റെടുത്തതായി എന്‍ ഐ എ ഹൈക്കോടതിയില്‍ അറിയിച്ചു.കേസില്‍ ഒളിവില്‍ കഴിയുന്ന സ്വപ്‌ന സുരേഷിന്റെ ജാമ്യഹരജി ഹൈക്കോടതിയില്‍ പരിഗണിക്കവെയാണ് കേസ് എന്‍ ഐ എ ഏറ്റെടുത്തതായി കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചത്. എന്‍ ഐ എ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതായും ഹൈക്കോടതിയെ അറിയിച്ചു.ഈ സാഹചര്യത്തില്‍ സ്വപ്‌ന സുരേഷിന് മുന്‍ കൂര്‍ ജാമ്യം അനുവദിക്കാന്‍ പാടില്ലെന്നും എന്‍ ഐ എയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.
അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ ഐ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ യുഎപിഎ വകുപ്പുകളും ചുമത്തിയതായും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.ഈ സാഹചര്യത്തില്‍ മുന്‍ കൂര്‍ ജാമ്യം അനുവദിക്കരുത്.സ്വപ്‌ന സുരേഷിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്.എങ്കില്‍ മാത്രമെ ഡിപ്ലോമാറ്റിക് ബാഗ് വിട്ടു നല്‍കാന്‍ അവര്‍ നടത്തിയ ഇടപെടീല്‍ സംബന്ധിച്ച് വ്യക്തത വരുത്താന്‍ കഴിയു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്.സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി.ഇതെല്ലാം സ്വര്‍ണക്കടത്തിലുള്ള സ്വപ്‌ന സുരേഷന്റെ പങ്ക് വെളിവാക്കുന്നതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
നയതന്ത്ര രേഖകള്‍ ശരിയാക്കുന്നതിന് സ്വപ്‌ന സുരേഷ് ഇടപെട്ടിരുന്നുവെന്ന വിവരവും ഉണ്ട്. സന്ദീപിന്റെ ഭാര്യ,അറസ്റ്റിലായ സരിത്, എന്നിവരുടെ മൊഴികള്‍ രേഖപെടുത്തി. ഇവരുടെ മൊഴികള്‍ പ്രകാരം സ്വപ്‌ന സുരേഷ്, സന്ദീപ്, സരിത് എന്നിവര്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നാണ് വ്യക്തമാകുന്നതെന്നും അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു.കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വപ്‌ന സുരേഷിനെ കണ്ടെത്താന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞിട്ടില്ല. ഇവര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയതായും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.ഇരുവിഭാഗത്തിന്റെയും വാദം പരിഗണിച്ച് കോടതി കേസ് ഈ മാസം 14 ലേക്ക് മാറ്റിവെച്ചതായി അറിയിച്ചു.കേസുമായി ബന്ധപ്പെട്ട് എന്‍ ഐ എ കോടതിയില്‍ സമര്‍പ്പിച്ച എഫ്് ഐ ആര്‍ അടക്കമുള്ള സ്റ്റേറ്റ്‌മെന്റിന്റെ പകര്‍പ്പുകള്‍ സ്വപ്‌ന സുരേഷിന് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.