രാജ്യത്ത് പിടിച്ചെടുത്ത കള്ളനോട്ടുകള്‍ ഇരട്ടിയായി; മുന്നില്‍ ഗുജറാത്ത് -നോട്ട് നിരോധനം ഫലം കണ്ടില്ല?

ബിജെപി ഭരിക്കുന്ന ഗുജറാത്തിലാണ് ഏറ്റവും കൂടുതല്‍ കള്ളനോട്ടുകള്‍ പിടിച്ചെടുത്തത്. ഒമ്പത് കോടിയുടെ കള്ളനോട്ടുകളാണ് ഗുജറാത്തില്‍ നിന്ന് പിടിച്ചെടുത്തത്. ഡല്‍ഹിയില്‍ നിന്ന് 6.7 കോടിയുടെ കള്ളനോട്ടുകളും ഉത്തര്‍പ്രദേശില്‍ 2.8 കോടിയുടെ കള്ളനോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.

Update: 2019-10-24 05:10 GMT

ന്യൂഡല്‍ഹി: നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ(എന്‍സിആര്‍ബി) പുതിയ കണക്ക് പ്രകാരം രാജ്യത്ത് പിടിച്ചെടുത്ത കള്ളനോട്ടുകളുടെ മൂല്യം ഇരട്ടിയായതായി റിപ്പോര്‍ട്ട്. 28.1 കോടിയടെ കള്ളനോട്ടുകളാണ് 2017ല്‍ പിടിച്ചെടുത്തത്. 2016ല്‍ 15.1 കോടി രൂപയുടെ കള്ളനോട്ടാണ് പിടിച്ചെടുത്തത്. നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് കള്ളനോട്ടുകളും വര്‍ദ്ധിച്ചതായാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

എന്‍സിആര്‍ബിയുടെ കണക്ക് പ്രകാരം 3.55 ലക്ഷം വ്യാജ നോട്ടുകളാണ് 2017ല്‍ പിടിച്ചെടുത്തത്. 2016ല്‍ ഇത് 2.81 ലക്ഷം വ്യാജ നോട്ടുകളായിരുന്നു. രാജ്യത്ത വിനിമയം ചെയ്യപ്പെടുന്ന വ്യാജ നോട്ടുകളും വര്‍ദ്ധിച്ചെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ബിജെപി ഭരിക്കുന്ന ഗുജറാത്തിലാണ് ഏറ്റവും കൂടുതല്‍ കള്ളനോട്ടുകള്‍ പിടിച്ചെടുത്തത്. ഒമ്പത് കോടിയുടെ കള്ളനോട്ടുകളാണ് ഗുജറാത്തില്‍ നിന്ന് പിടിച്ചെടുത്തത്. ഡല്‍ഹിയില്‍ നിന്ന് 6.7 കോടിയുടെ കള്ളനോട്ടുകളും ഉത്തര്‍പ്രദേശില്‍ 2.8 കോടിയുടെ കള്ളനോട്ടുകളും പശ്ചിമ ബംഗാളില്‍ നിന്ന് 1.9 കോടിയുടെ കള്ളനോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.




Tags:    

Similar News