കള്ളനോട്ട് കേസില്‍ മൂന്ന് പ്രതികള്‍ക്ക് പത്ത് വര്‍ഷം തടവ്
2011 ഡിസംബര്‍ 18 നാണ് കേസിന്റെ തുടക്കം. സുല്‍ത്താന്‍ ബത്തേരിയിലെ ഐ ടൂണ്‍സ് എന്ന മൊബൈല്‍ കടയില്‍ നൂറ് രൂപയുടെ രണ്ട് കള്ളനോട്ടുകള്‍ നല്‍കി റീചാര്‍ജ് കൂപ്പണ്‍ വാങ്ങുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.
കല്‍പ്പറ്റ: കള്ളനോട്ട് കേസില്‍ മൂന്ന് പ്രതികള്‍ക്ക് പത്ത് വര്‍ഷം തടവും പിഴയും. കല്‍പ്പറ്റ അഡീഷണല്‍ ജില്ലാ സെഷന്‍സ്കോടതി ഒന്ന് ജഡ്ജി രാമകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി കൊടുവള്ളി വാവാട് തെക്കേടത്ത് ടി. അഹമദ് മുക്താര്‍ (27) രണ്ടാം പ്രതി കൊടുവള്ളി വാവാട് നീരുട്ടു പൊയ്ല്‍ എന്‍ പി അനീസ് (30) മൂന്നാം പ്രതി വാവാട് മൈലാഞ്ചി കരാമല്‍ എന്‍ കെ സുഹൈബ് എന്നിവര്‍ക്കാണ് പത്ത് വര്‍ഷം തടവും 25,000 രൂപ പിഴയുംശിക്ഷ.െ്രെകംബ്രാഞ്ച് കോഴിക്കോട് യൂണിറ്റ് 2015 ജൂലൈ 21ന് കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് വിധി. െ്രെകംബ്രാഞ്ച് കോഴിക്കോട് സബ് യൂണിറ്റിലെ ഇന്‍സ്‌പെക്ടര്‍മാരായ കെ.വി. പ്രമോദ് കെ.ബി. ജീവാനന്ദന്‍, കെ.എസ്. സുരേഷ് ബാബു എന്നിവരാണ് കേസ് അന്വേഷിച്ചത്.
2011 ഡിസംബര്‍ 18 നാണ് കേസിന്റെ തുടക്കം. സുല്‍ത്താന്‍ ബത്തേരിയിലെ ഐ ടൂണ്‍സ് എന്ന മൊബൈല്‍ കടയില്‍ നൂറ് രൂപയുടെ രണ്ട് കള്ളനോട്ടുകള്‍ നല്‍കി റീചാര്‍ജ് കൂപ്പണ്‍ വാങ്ങുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. കള്ളനോട്ടടിക്കുന്ന യന്ത്രങ്ങള്‍, പേപ്പര്‍, മറ്റ് സാമഗ്രികള്‍, കമ്പ്യൂട്ടര്‍ എന്നിവയും കള്ളനോട്ടുകളുംപിടിച്ചെടുത്തു. വന്‍തോതിലുള്ള കള്ളനോട്ട് ഇടപാട് നടത്തുന്ന സംഘമാണ് ഇവരെന്ന് അന്വേഷണത്തില്‍ വ്യക്തമായി.