താമരയ്ക്കു കുത്തിയില്ലെങ്കില്‍ ജോലി കാണില്ല; വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി ബിജെപി എംഎല്‍എ
ദഹോദയിലെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിക്കിടെ ഫത്തേപുരയിലെ ബിജെപി എംഎല്‍എ രമേശ് കത്താരയാണ് താമരയ്ക്ക് വോട്ടുചെയ്യാത്തവരെ പ്രധാനമന്ത്രി നരേന്ദ്രമോദി കണ്ടെത്തുമെന്നും പിന്നീട് ജോലിയുണ്ടാവില്ലെന്നും ഭീഷണിപ്പെടുത്തിയത്.
ഗാന്ധിനഗര്‍: ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്തില്ലെങ്കില്‍ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ജോലി കാണില്ലെന്ന് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി ബിജെപി എംഎല്‍എ. ദഹോദയിലെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിക്കിടെ ഫത്തേപുരയിലെ ബിജെപി എംഎല്‍എ രമേശ് കത്താരയാണ് താമരയ്ക്ക് വോട്ടുചെയ്യാത്തവരെ പ്രധാനമന്ത്രി നരേന്ദ്രമോദി കണ്ടെത്തുമെന്നും പിന്നീട് ജോലിയുണ്ടാവില്ലെന്നും ഭീഷണിപ്പെടുത്തിയത്. വോട്ടിങ് യന്ത്രത്തില്‍ ജസ്‌വന്ത് സിങ് ഭാഭോറിന്റെ (ദാഹോദിലെ ബിജെപി സ്ഥാനാര്‍ഥി) ചിത്രമോ താമര ചിഹ്‌നമോ കണ്ടാല്‍ ആ ബട്ടണില്‍ വിരല്‍ അമര്‍ത്തണം. ഒരിക്കലും പിശകുണ്ടാവരുത്.
പോളിങ് ബൂത്തുകളില്‍ മോദി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആരാണ് ബിജെപിക്ക് വോട്ടുചെയ്യുന്നത്, ആരാണ് കോണ്‍ഗ്രസിന് വോട്ടുചെയ്യുന്നത് ഇതെല്ലാം കാണുന്നുണ്ട്. ആധാറില്‍ ഉള്‍പ്പടെ എല്ലാ കാര്‍ഡുകളിലും നിങ്ങളുടെ ചിത്രം പതിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ ബൂത്തില്‍ പോളിങ് കുറവാണെങ്കില്‍ ആരാണ് വോട്ട് ചെയ്യാത്തതെന്ന് അദ്ദേഹം അറിയും. പിന്നീട് നിങ്ങളുടെ തൊഴിലുണ്ടാവില്ലെന്നും കത്താര കൂട്ടിച്ചേര്‍ത്തു. മൂന്നാംഘട്ടമായ ഏപ്രില്‍ 23നാണ് ദാഹോദ് മണ്ഡലത്തിലെയും തിരഞ്ഞെടുപ്പ്. വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയ ബിജെപി എംഎല്‍എയുടെ നടപടി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരില്‍ കഴിഞ്ഞ ദിവസമാണ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മനേകാ ഗാന്ധിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ 10 മുതല്‍ അടുത്ത രണ്ടുദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കരുതെന്നാണ് മനേകയോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. സുല്‍ത്താന്‍പൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയ്ക്കിടെ തനിക്ക് വോട്ടുചെയ്തില്ലെങ്കില്‍ ആവശ്യങ്ങള്‍ പരിഗണിക്കില്ലെന്ന് മുസ്‌ലിം സമുദായാംഗങ്ങളോടു പറഞ്ഞതാണ് മനേകയ്‌ക്കെതിരായ നടപടിക്ക് കാരണമായത്.