സൂപര്‍ ഓവറില്‍ ഇംഗ്ലീഷ് പടയ്ക്ക് ലോക ക്രിക്കറ്റ് കിരീടം
സൂപര്‍ ഓവറില്‍ ജയിക്കാന്‍ 16 വേണ്ടിയിരുന്ന ന്യൂസിലന്‍ഡ് 15 റണ്‍സാണെടുത്തത്. അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ ന്യൂസിലന്റിന് ഒരു റണ്‍സ് മാത്രമാണ് നേടിയത്.
ലോഡ്‌സ്: ആവേശം അലതല്ലിയ കലാശക്കൊട്ടിനൊടുവില്‍ സൂപര്‍ ഓവറില്‍ ലോകകപ്പ് ക്രിക്കറ്റ് കിരീടം ഇംഗ്ലീഷ് പടയ്ക്ക്. നിശ്ചിത 50 ഓവറില്‍ ടൈ ആയതിനെ തുടര്‍ന്ന് സൂപര്‍ ഓവറിലേക്കു നീണ്ട മല്‍സരത്തില്‍ വീണ്ടും ടൈയാവുകയും സൂപര്‍ ഓവറില്‍ നേടിയ ബൗണ്ടറികളുടെ നേട്ടത്തില്‍ ഇംഗ്ലണ്ട് വിജയിക്കുകയുമായിരുന്നു. സൂപര്‍ ഓവറില്‍ ജയിക്കാന്‍ 16 വേണ്ടിയിരുന്ന ഇംഗ്ലണ്ട് 15 റണ്‍സാണെടുത്തത്. അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ ന്യൂസിലന്റിന് ഒരു റണ്‍സ് മാത്രമാണ് നേടിയത്. രണ്ടാം റണ്‍സിനു വേണ്ടി ഓടിയെങ്കിലും റണ്‍ ഔട്ടാവുകയായിരുന്നു.സൂപ്പര്‍ ഓവറില്‍ കൂടുതല്‍ ഫോര്‍ അടിച്ച ടീമിനെ വിജയിയായി പ്രഖ്യാപിക്കുമെന്നാണ് നിയമം. ഇംഗ്ലണ്ടിന്റെ കന്നികിരീടമാണിത്. നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് മികച്ച പ്രകടനം കാഴ്ചവച്ച കിവികള്‍ തോറ്റത്. സൂപ്പര്‍ ഓവറില്‍ സ്‌റ്റോക്ക്‌സ് എട്ടും (ഒരു ഫോര്‍), ബട്‌ലര്‍ ഏഴും (ഒരു ഫോര്‍) റണ്‍സെടുത്തു. മറുപടി ബാറ്റിങില്‍ നീഷം 13ഉം ഗുപ്റ്റില്‍ ഒരു റണ്‍സുമാണ് എടുത്തത്. ന്യൂസിലന്റിന് ഒരു ഫോറും നേടാനായില്ല.ഗുപ്റ്റിലിനെ റോയി റണ്ണൗട്ടാക്കുകയായിരുന്നു.ക്രിക്കറ്റിന്റെ മക്കയെന്നറിയപ്പെടുന്ന ലോഡ്‌സില്‍ തിങ്ങിനിറഞ്ഞ സാക്ഷികളുടെ ഹൃദയിമിടിപ്പ് മാറിമറിഞ്ഞ നിമിഷങ്ങള്‍ക്കൊടുവിലാണ് ആതിഥേയര്‍ കപ്പില്‍ മുത്തമിട്ടത്. ക്രിക്കറ്റിന്റെ തറവാടെന്നറിയപ്പെടുന്ന ഇംഗ്ലണ്ടിലേക്ക് ആദ്യമായാണ് ലോകകിരീടം എത്തുന്നത്. തിങ്ങിനിറഞ്ഞ സാക്ഷികളുടെ ഹൃദയിമിടിപ്പ് മാറിമറിഞ്ഞ നിമിഷങ്ങള്‍ക്കൊടുവിലാണ് ഇംഗ്ലീഷ് പട കപ്പില്‍ മുത്തമിട്ടത്. മികച്ച പ്രകടനം കാഴ്ചവച്ച കിവികള്‍ നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് തോറ്റത്.
ആവേശകരമായ ഫൈനലില്‍ തീപ്പാറും പോരാട്ടമാണ് നടന്നത്. അവസാന ഓവറിലും ഇരുടീമും ഇഞ്ചോടിച്ചായിരുന്നു നിലനിന്നത്.ജയം പ്രവചനാദീതമായിരുന്നു. 242 റണ്‍സ് ലക്ഷ്യംവച്ച ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയില്‍ നിന്നായിരുന്നു. 84 റണ്‍സെടുത്ത് പുറത്താവാതെ നിന്ന് ബെന്‍ സ്‌റ്റോക്കസിന്റെയും ബട്‌ലറുടെയും ബാറ്റിങാണ് ് ഇംഗ്ലണ്ടിന് കരുത്ത് പകര്‍ന്നത്. നേരത്തെ സ്‌കോര്‍ബോര്‍ഡില്‍ 28 റണ്‍സ് എത്തിനില്‍ക്കെ ആതിഥേയര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 17 റണ്‍സെടുത്ത ജേസണ്‍ റോയിയുടെ വിക്കറ്റാണ് ആതിഥേയര്‍ക്ക് ആദ്യം നഷ്ടമായത്. ഹെന്ററി നിക്കോളസിന്റെ പന്തില്‍ ടോം ലഥാം ക്യാച്ചെടുത്താണ് റോയി പുറത്താവുന്നത്. ജോ റൂട്ടിനെ(7)നിലയുറപ്പിക്കാന്‍ വിടാതെ കിവികള്‍ രണ്ടാമത്തെ വിക്കറ്റും നേടി. ഗ്രാന്റ് ഹോമിന്റെ പന്തില്‍ ലഥാം ക്യാച്ചെടുത്താണ് റൂട്ട് പുറത്താവുന്നത്. തുടര്‍ന്ന നിലയുറപ്പിച്ച ജോണി ബെയര്‍സ്‌റ്റോ (36)യ്ക്കും അധികം മുന്നോട്ട് പോവാന്‍ കഴിഞ്ഞില്ല. സ്‌കോര്‍ബോര്‍ഡില്‍ 59 റണ്‍സ് എത്തിനില്‍ക്കെ ബെയര്‍സ്‌റ്റോയെ ഫെര്‍ഗൂസണ്‍ പുറത്താക്കി. നീഷാമിന്റെ പന്തില്‍ ഫെര്‍ഗൂസണ്‍ ക്യാച്ചെടുത്ത് മോര്‍ഗാനും (9) പുറത്തായതോടെ ഇംഗ്ലണ്ട് സമ്മര്‍ദ്ധത്തിലാവുകയായിരുന്നു. എന്നാല്‍ ബെന്‍സ്‌റ്റോക്കസും (51) ബട്‌ലറും (59) ഇംഗ്ലണ്ടിനെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചു. ബട്‌ലറെ ഫെര്‍ഗൂസന്‍ പുറത്താക്കുകയായിരുന്നു. പിന്നീടെത്തിയ വോഗ്‌സിനും (2) ടീമിനായി ഒന്നും ചെയ്യാനായില്ല. ഫെര്‍ഗൂസന്റെ പന്തില്‍ ലഥാമിന് ക്യാച്ച് കൊടുത്ത് വോക്‌സ് പുറത്തായി. 10 റണ്‍സെടുത്ത പല്‍ങ്കറ്റിനെ നീഷാം ബോള്‍ട്ടിന് ക്യാച്ച് നല്‍കി പവലിയനിലേക്ക് മടങ്ങുകയായിരുന്നു. ആര്‍ച്ചറിനെ നീഷാം(0) മടക്കുകയായിരുന്നു.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലന്റ് കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യം വെച്ചങ്കിലും ഇംഗ്ലണ്ട് ബൗളര്‍മാരായ വോക്‌സും പല്‍ങ്കറ്റും ചേര്‍ന്ന് അവരെ പിടിച്ചുകൈട്ടുകയായിരുന്നു. ഇരുവരും ചേര്‍ന്ന് മൂന്ന് വിക്കറ്റ് വീതം നേടി. തുടക്കം മികച്ച് നിന്നെങ്കിലും കൂറ്റന്‍ റണ്‍സ് നേടാന്‍ കിവികള്‍ക്കായില്ല. വിക്കറ്റുകള്‍ സൂക്ഷിച്ചെങ്കിലും നിക്കോളസും ലഥാമും ഒഴികെ ഒരു ബാറ്റ്‌സ്മാനും 55 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാനായില്ല. നിക്കോള്‍സ് 55 റണ്‍സെടുത്തു. 47 റണ്‍സെടുത്ത ടോം ലഥാം ഒഴികെ ബാക്കിയാര്‍ക്കും ഫോം കണ്ടെത്താന്‍ കഴിഞ്ഞില്ല. മല്‍സരത്തിലുട നീളം ഇംഗ്ലിഷ് പട ആധിപത്യം സ്ഥാപിച്ചു. കിവികളെ ഒരഅവസരത്തിലും മുന്നേറാന്‍ ആതിഥേയര്‍ വിട്ടുകൊടുത്തില്ല.