നേപ്പാളില്‍ ഭൂചലനം ഇന്ത്യയിലും പ്രകമ്പനം
നേപ്പാളിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് ഡല്‍ഹിയിലും ഉത്തര്‍ പ്രദേശിലും ഉണ്ടായ പ്രകമ്പനം ജനങ്ങളെ പരിഭ്രാന്തരാക്കി
ന്യൂഡല്‍ഹി: നേപ്പാളിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് ഡല്‍ഹിയിലും ഉത്തര്‍ പ്രദേശിലും ഉണ്ടായ പ്രകമ്പനം ജനങ്ങളെ പരിഭ്രാന്തരാക്കി. ഇന്ന് രാത്രി 7.15 ന് നേപ്പാളിലെ ഇന്ത്യയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വനത്തിലാണ് ഭൂചലനം രേഖപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര ഏജന്‍സികള്‍ റിച്ചര്‍ സ്‌കെയിലില്‍ 5.3 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലക്‌നോവില്‍ നിന്നും 288 അകലെയുള്ള നേപ്പാളിലെ ഖാട്ട്പാട് നാഷണല്‍ പാര്‍ക്കിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. രാത്രിയായത് കൊണ്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 2015 ല്‍ ഈ പ്രദേശത്തുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് 9000 പേര്‍ കൊല്ലപ്പെട്ടിരുന്നു. ബഹ്‌റിച്ച്, നോയിഡ, ഗാസിയാബാദ് തുടങ്ങിയ പ്രദേശങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഏതാനും സെക്കന്റുകള്‍ അനുഭവപ്പെട്ട പ്രകമ്പനത്തെ തുടര്‍ന്ന് പലരും കെട്ടിടങ്ങളില്‍ നിന്നും പുറത്തേക്ക് ഓടുകയായിരുന്നു.