അജിനോറയുടെ ബ്രാന്റ് അംബാസിഡറായി മഞ്ജു വാര്യര്‍; ലോഗോയും ആപ്പും പുറത്തിറക്കി

2013ല്‍ ആരംഭിച്ച അജിനോറയ്ക്ക് ഇന്ത്യയൊട്ടാകെ 51 ശാഖകളും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ചിട്ടയായി ക്രമീകരിച്ച മൊബൈല്‍ ആപ്ലിക്കേഷനുമുണ്ടെന്ന് അജിനോറ മാനേജിംഗ് ഡയറക്ടര്‍ അജി മാത്യു പറഞ്ഞു

Update: 2022-05-07 13:15 GMT

കൊച്ചി: ഐ ഇ എല്‍ ടി എസ്, ഒ ഇ ടി ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്കുള്ള മല്‍സര പരീക്ഷകള്‍ക്ക് തയ്യാറെടുപ്പ് ഉള്‍പ്പെടെ നടത്തുന്ന വിദ്യാഭ്യാസ ശൃംഖലയായ അജിനോറയുടെ ബ്രാന്റ് അംബാസിഡറായി ചലച്ചിത്ര താരം മഞ്ജു വാര്യര്‍. 2013ല്‍ ആരംഭിച്ച അജിനോറയ്ക്ക് ഇന്ത്യയൊട്ടാകെ 51 ശാഖകളും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ചിട്ടയായി ക്രമീകരിച്ച മൊബൈല്‍ ആപ്ലിക്കേഷനുമുണ്ടെന്ന് അജിനോറ മാനേജിംഗ് ഡയറക്ടര്‍ അജി മാത്യു പറഞ്ഞു.

വിദേശ രാജ്യങ്ങളില്‍ പഠനവും ജോലിയും ആഗ്രഹിക്കുന്നവര്‍ക്കെല്ലാം അവരുടെ ഇഷ്ട രീതിയില്‍ തയ്യാറാക്കിയ അജിനോറ ആപ്പില്‍ 1:1 എന്ന അനുപാതത്തില്‍ ദിവസവും പരിശീലനം ലഭിക്കും. മുന്നൂറിലധികം വീഡിയോകള്‍, ഏറ്റവും പുതിയ മെറ്റീരിയല്‍, സാമ്പിള്‍ പരീക്ഷകള്‍, മികച്ച പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനങ്ങള്‍, ലൈവ് ക്ലാസുകള്‍ എന്നിവ ഉള്‍പ്പെടുത്തി കൃത്യമായി പരിശീലിക്കാന്‍ തയ്യാറുള്ളവര്‍ക്ക് ഇംഗ്ലീഷ് എളുപ്പമാക്കാന്‍ അജിനോറ ആപ്പിലൂടെ സാധിക്കുമെന്നും അജിനോറ അജി മാത്യു പറഞ്ഞു.

അജിനോറയുടെ ബ്രാന്റിംഗ്, പരസ്യങ്ങള്‍ എന്നിവയില്‍ ഇനി മഞ്ജുവാര്യരായിരിക്കും കമ്പനിയുടെ മുഖം. മഞ്ജുവിന്റെ താരമൂല്യവും സ്വീകാര്യതയും സാമൂഹ്യപ്രതിബദ്ധതയും അജിനോറയുടെ സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.അജിനോറയുടെ ലോഗോ, മൊബൈല്‍ ആപ് തുടങ്ങിയവ ചടങ്ങില്‍ മഞ്ജുവാര്യര്‍ പുറത്തിറക്കി. അജിനോറ ഡയറക്ടര്‍മാരായ രാഹുല്‍ രാജേന്ദ്രന്‍, നോര്‍വിന്‍ ലൂക്കോസ്, അജോ അഗസ്റ്റിന്‍, സി ഇ ഒ അരവിന്ദ് ആര്‍ മേനോന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Tags:    

Similar News