തിരുവനന്തപുരം: സംസ്ഥാനത്തെ യുപി തലത്തിലും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി തലത്തിലും ഏറ്റവും മികച്ച മലയാളം ബ്രയില്‍ വായനക്കാരനെ കണ്ടെത്തുന്നതിന് നടത്തിയ മല്‍സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. വഴുതക്കാട് സര്‍ക്കാര്‍ അന്ധവിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി അശ്വനി, എന്‍ കിനി യുപി വിഭാഗത്തിലും അക്ഷയ് കൃഷ്ണ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും തിരഞ്ഞെടുക്കപ്പെട്ടു.
വിജയികള്‍ക്ക് 10,000 രൂപ വീതം കാഷ് അവാര്‍ഡുകള്‍ ലൂയി ബ്രയില്‍ ദിനം ആഘോഷിക്കുന്ന ജനുവരി നാലിന് പൊതുവിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി വിതരണം ചെയ്യും. കാഴ്ചപരിമിതരുടെ വിരല്‍ത്തുമ്പുകളില്‍ വിജ്ഞാനത്തിന്റെ വെളിച്ചം പകര്‍ന്ന ലൂയി ബ്രയിലിന്റെ 214ാമത് ജന്‍മദിനവും അന്താരാഷ്ട്ര ബ്രയില്‍ ദിനവും ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് മല്‍സരം സംഘടിപ്പിച്ചത്.