ഫൈസി ബിരുദ പരീക്ഷാ ഫലം പ്രഖ്യാപിച്ചു
ജനറല്‍ വിഭാഗത്തില്‍ തിരൂര്‍ സ്വദേശി മുഹമ്മദ് ശക്കീര്‍ ഒന്നാം റാങ്കും കണ്ണാടിപ്പറമ്പ് ഉവൈസ് അശ്‌റഫ് രണ്ടാം റാങ്കും നേടി
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ മൗലവി ഫാസില്‍ ഫൈസി ബിരുദ പരീക്ഷാ ഫലം ജാമിഅഃ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രഖ്യാപിച്ചു. ജനറല്‍ വിഭാഗത്തില്‍ തിരൂര്‍ സ്വദേശി മുഹമ്മദ് ശക്കീര്‍ ഒന്നാം റാങ്കും കണ്ണാടിപ്പറമ്പ് ഉവൈസ് അശ്‌റഫ് രണ്ടാം റാങ്കും നേടി. നാരംമ്പാടി മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ റാസിഖ് ആണ് മൂന്നാം റാങ്ക് നേടിയത്.
തഫ്‌സീര്‍ ഫാക്കല്‍റ്റിയില്‍ കൊളത്തൂര്‍ അബ്ദുല്‍ അസീസിന്റെ മകന്‍ മുഹമ്മദ് അമാനുദ്ധീന്‍ ശാഹിദി ഒന്നാം റാങ്ക് നേടി. സുണ്ടികട്ടെ തോഡാര്‍ മൂസയുടെ മകന്‍ എസ് എം സഫ്‌വാന്‍ രണ്ടാം റാങ്കും പൊന്ന്യാകുര്‍ശി അബ്ദുല്‍ നാസറിന്റെ മകന്‍ വി പി മുഹമ്മദ് സാദിഖ് കമാലി മൂന്നാം റാങ്കും നേടി.
ഹദീസ് ഫാക്കല്‍റ്റിയില്‍ ഹാഫിള് മുഹമ്മദ് ബശീര്‍ സി കെ അരിപ്ര ഒന്നാം റാങ്കും മുഹമ്മദ് അനീസ് കെ തെയ്യോട്ടുചിറ രണ്ടാം റാങ്കും കെ പി മുനീസ് ഗസ്സാലി തരുവണ മൂന്നാം റാങ്കും നേടി.
ഫിഖ്ഹ് ഫാക്കല്‍റ്റിയില്‍ മുഹമ്മദ് ഹിശാം എടക്കര ഒന്നാം റാങ്കും നിസാമുദ്ധീന്‍ കൊടുവള്ളി രണ്ടാം റാങ്കും നേടി. മുഹമ്മദ് സഫ്‌വാന്‍ കുമരംപുത്തൂരിനാണ് മൂന്നാം റാങ്ക്.
പരീക്ഷാ ബോര്‍ഡ് മെമ്പര്‍മാരായ വാക്കോട് മൊയ്തീന്‍കുട്ടി മുസ്‌ല്യാര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, അബ്ദുല്ലത്തീഫ് ഫൈസി പാതിരമണ്ണ, സി കെ അബ്ദുര്‍റഹ്മാന്‍ ഫൈസി അരിപ്ര, അലവി ഫൈസി കുളപ്പറമ്പ് എന്നിവര്‍ സംബന്ധിച്ചു. പരീക്ഷാ ഫലം www.jamianooriya.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും.