പിഎസ്‌സി ഡിപ്പാര്‍ട്ട്‌മെന്റല്‍ ടെസ്റ്റ് ഫലം; വിശദവിവരങ്ങള്‍ വെബ്‌സൈറ്റിലും പ്രൊഫൈലിലും

പരീക്ഷ ഫലത്തിന്റെ വിശദവിവരങ്ങള്‍ വെബ്‌സൈറ്റിലും പരീക്ഷാര്‍ത്ഥികളുടെ പ്രൊഫൈലിലും ലഭ്യമാണ്.

Update: 2022-01-12 09:27 GMT
തിരുവനന്തപുരം: 2021 ജൂലൈയിലെ ഡിപ്പാര്‍ട്ട്‌മെന്റല്‍ ടെസ്റ്റ് ഫലം പ്രസിദ്ധീകരിച്ച് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍. പരീക്ഷ ഫലത്തിന്റെ വിശദവിവരങ്ങള്‍ വെബ്‌സൈറ്റിലും പരീക്ഷാര്‍ത്ഥികളുടെ പ്രൊഫൈലിലും ലഭ്യമാണ്.


ജനുവരിയിലെ വകുപ്പു തല പരീക്ഷ വിജ്ഞാപനം

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന 2022 ജനുവരിയിലെ വകുപ്പു തല പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷകള്‍ 27-1-2022 വ്യാഴാഴ്ച രാത്രി 12 മണി വരെ സ്വീകരിക്കും. പരീക്ഷകള്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലെ വിവിധ ജില്ലാകേന്ദ്രങ്ങളില്‍ വെച്ച് ഓണ്‍ലൈന്‍ രീതിയിലാകും നടത്തുക.

ജനുവരി 22 മുതലുള്ള അപേക്ഷകരില്‍ ആദ്യമായി വകുപ്പുതല പരീക്ഷക്ക് വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്തുന്നവര്‍ നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ആറുമാസത്തിനകം എടുത്ത ഫോട്ടോ (പേരും ഫോട്ടോ എടുത്ത തീയതിയും ചേര്‍ത്ത്) അപ്‌ലോഡ് ചെയ്യണം.

നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ പത്ത് വര്‍ഷം കാലാവധി അധികരിച്ച ഫോട്ടോകള്‍ക്ക് പകരം പുതിയ ഫോട്ടോ അപ് ലോഡ് ചെയ്യണം. വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ഫോട്ടോ ഉള്ള അപേക്ഷകള്‍ നിരുപാധികം നിരസിക്കും.

വിജ്ഞാപനം കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷാര്‍ത്ഥികള്‍ വിജ്ഞാപനം ശ്രദ്ധാപൂര്‍വ്വം വായിച്ചു മനസ്സിലാക്കി അവരവരുടെ പ്രൊഫൈലിലൂടെയാണ് അപേക്ഷിക്കേണ്ടത്. പരീക്ഷ ടൈംടേബിള്‍ തുടര്‍ന്ന് പ്രസിദ്ധീകരിക്കും.

Tags:    

Similar News