ഫ് ളൈവേള്‍ഡ് ഗ്രൂപ്പിന്റെ കൊച്ചിയിലെ നവീകരിച്ച ഓഫിസ് ഉദ്ഘാടനം ചെയ്തു
കൊച്ചിയിലെ നവീകരിച്ച ഓഫിസ് സഹോദരന്‍ അയ്യപ്പന്‍ റോഡിലെ പാര്‍വതി നിലയം ബില്‍ഡിംഗില്‍ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ടി പി ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു
കൊച്ചി: ഓസ്‌ട്രേലിയ കേന്ദ്രമായി പത്ത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഫ് ളൈവേള്‍ഡ് ലീഗല്‍ കണ്‍സള്‍ട്ടന്‍സി ആന്റ് സ്റ്റഡി അബ്രോഡിന്റെ കൊച്ചിയിലെ നവീകരിച്ച ഓഫിസ് സഹോദരന്‍ അയ്യപ്പന്‍ റോഡിലെ പാര്‍വതി നിലയം ബില്‍ഡിംഗില്‍ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ടി പി ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. ഫ്‌ളൈ വേള്‍ഡ് ഓസ്‌ട്രേലിയ സെന്റര്‍ സി ഇ ഒ പ്രിന്‍സ് ജേക്കബ് എബ്രഹാം, സെന്റ് തെരേസാസ് കോളജ് മാനേജരും പ്രൊവിന്‍ഷ്യല്‍ സുപീരിയറുമായ ഡോ.ഇ സെലിന്‍ , ഫ്‌ളൈവേള്‍ഡ് ഇന്ത്യ ഡയറക്ടര്‍ റോബി ജോസഫ്, സെന്റ് തെരേസാസ് കോളജ് റിസര്‍ച്ച് ഡീനും റിട്ടയേര്‍ഡ് പ്രഫസറും ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡുമായ ഡോ. ലത നായര്‍ ആര്‍, ബിസിനസ് ഹെഡ് അനിത ചെറിയാന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ഓസ്‌ട്രേലിയയിലും യു കെയിലുമുള്ളവര്‍ക്ക് മികച്ച സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഉദ്ദേശിച്ചാണ് ഫ്‌ളൈവേള്‍ഡ് ലീഗല്‍ കണ്‍സള്‍ട്ടിംഗ് ആന്റ് സ്റ്റഡി അബ്രോഡ് കൊച്ചിയില്‍ ഓഫിസ് പ്രവര്‍ത്തിപ്പിക്കുന്നതെന്ന് ഫ് ളൈവേള്‍ഡ് സി ഇ ഒ റോണി ജോസഫ് പറഞ്ഞു.ഓസ്‌ട്രേലിയ, കാനഡ തുടങ്ങി വിദേശ രാജ്യങ്ങളില്‍ ജോലിക്കും പഠനത്തിനും പോകുന്നവര്‍ക്ക് നിയമസഹായങ്ങളും ഡോക്യുമെന്റുകള്‍ കൃത്യമാക്കിയും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന സ്ഥാപനമാണ് ഫ്‌ളൈവേള്‍ഡ് ലീഗല്‍ കണ്‍സള്‍ട്ടന്‍സിയെന്നും അദ്ദേഹം പറഞ്ഞു.ഓസ്‌ട്രേലിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്‌ളൈവേള്‍ഡ് ഗ്രൂപ്പിന് കീഴില്‍ മൈഗ്രേഷന്‍ ആന്റ് ലീഗല്‍ സര്‍വീസസ്, ഓവര്‍സീസ്് എജുക്കേഷന്‍, ട്രാവല്‍സ്, മണി ട്രാന്‍സ്ഫര്‍, ഹോംലോണ്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കൂടാതെ യു കെയിലും യു എ ഇയിലും ഫ്‌ളൈവേള്‍ഡിന്റെ ഓവര്‍സീസ് സെന്ററുകള്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്.വിദേശ പഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ ഏതു കോഴ്‌സ് എടുക്കണം, അതിന്റെ സാധ്യതകള്‍ തുടങ്ങിയവയെ കുറിച്ച് ഫ് ളൈവേള്‍ഡ് ഡയറക്ടറും ഓസ്‌ട്രേലിയയിലെ പ്രമുഖ അഭിഭാഷകയുമായ താര എസ് നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘം മികച്ച നിയമ സഹായങ്ങളാണ് നല്‍കുന്നതെന്നും റോണി ജോസഫ് പറഞ്ഞു.
കേരളത്തിലെ നേഴ്‌സിംഗ് സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓവര്‍സീസ് നഴ്‌സസ് എജ്യുക്കേഷന്റെ സ്മാര്‍ട്ട് നഴ്‌സ് പ്രോഗ്രാം തിരുവല്ല പുഷ്പഗിരിയില്‍ മെയ് 14 മുതല്‍ 20 വരെ നടത്തും. ഇംഗ്ലീഷ് ഭാഷ, വിദേശത്തേക്ക് പോകുന്നവര്‍ക്കുള്ള പരീക്ഷയുടെ തയ്യാറെടുപ്പുകള്‍, അടിസ്ഥാന വിവരങ്ങള്‍ എന്നിവയാണ് സ്മാര്‍ട്ട് നഴ്‌സ് പ്രോഗ്രാമിലുണ്ടാവുക. അതോടൊപ്പം ഓണ്‍ലൈനായി സൗജന്യ സേവനവും നല്കുന്നുണ്ട്. ഫ് ളൈവേള്‍ഡില്‍ റജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ നിരക്കില്‍ ഐ ഇ എല്‍ ടി എസ് പരിശീലനവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.