കേരള മീഡിയ അക്കാദമി: ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ജൂണ്‍ 22 വരെ അപേക്ഷിക്കാം; പ്രവേശനപരീക്ഷ 29 ന്
അപേക്ഷാഫോറവും പ്രോസ്‌പെക്ടസും മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒഇസി. വിഭാഗക്കാര്‍ക്ക് 150 രൂപ) അപേക്ഷയോടൊപ്പം സെക്രട്ടറി, കേരള മീഡിയ അക്കാദമി എന്ന പേരില്‍ എറണാകുളം സര്‍വീസ് ബ്രാഞ്ചില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റായി നല്‍കണം. ഫീസ് നല്‍കാത്ത അപേക്ഷകള്‍ സ്വീകരിക്കില്ല.പൂരിപ്പിച്ച അപേക്ഷാഫോറം ജൂണ്‍ 22ന് വൈകിട്ട് 5 മണിക്കകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ അക്കാദമി ഓഫീസില്‍ നിന്ന് ലഭിക്കും
കൊച്ചി: സംസ്ഥാനസര്‍ക്കാരിനു കീഴിലുള്ള സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ ജേര്‍ണലിസം ആന്റ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിങ് എന്നീ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി ജൂണ്‍ 22 വരെ നീട്ടി. അപേക്ഷ നല്‍കിയവര്‍ക്കായി ജൂണ്‍ 29-ന് പ്രവേശനപരീക്ഷ നടത്തും.അപേക്ഷാഫോറവും പ്രോസ്‌പെക്ടസും മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒഇസി. വിഭാഗക്കാര്‍ക്ക് 150 രൂപ) അപേക്ഷയോടൊപ്പം സെക്രട്ടറി, കേരള മീഡിയ അക്കാദമി എന്ന പേരില്‍ എറണാകുളം സര്‍വീസ് ബ്രാഞ്ചില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റായി നല്‍കണം. ഫീസ് നല്‍കാത്ത അപേക്ഷകള്‍ സ്വീകരിക്കില്ല.പൂരിപ്പിച്ച അപേക്ഷാഫോറം ജൂണ്‍ 22ന് വൈകിട്ട് 5 മണിക്കകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി - 30 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ അക്കാദമി ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0484 2422275, 0484 2422068. ഇ-മെയില്‍: keralamediaacademy.gov@gmail.com .
കൊല്ലം (ഗവ: ബോയ്‌സ് ഹൈസ്‌കൂള്‍, സിവില്‍ സ്റ്റേഷനു സമീപം), കൊച്ചി (കേരള മീഡിയ അക്കാദമി, സിവില്‍ സ്റ്റേഷനു സമീപം, കാക്കനാട്), കോഴിക്കോട് (ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, പോലീസ് സ്റ്റേഷനു സമീപം, നടക്കാവ്) എന്നിവിടങ്ങളിലാണ് എഴുത്തു പരീക്ഷ. ജേര്‍ണലിസം, ടി വി ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് കോഴ്‌സുകള്‍ക്കുള്ള പൊതുവായ പരീക്ഷ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ്. അപേക്ഷകര്‍ക്കുള്ള ഹാള്‍ ടിക്കറ്റുകള്‍ തപാല്‍ മാര്‍ഗം അയക്കും. ഹാള്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. കൊച്ചി കേന്ദ്രം - 0484 - 2422275, 2422068 (ഡോ. എം. ശങ്കര്‍ ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍), കോഴിക്കോട് - 9388533920 (ഹേമലത), 9388959192 (ബി ശ്രീജ) കൊല്ലം - 9633525585 (എം ഡി അനീഷ് )