കൊച്ചി: ചേകന്നൂര്‍ മൗലവി വധക്കേസില്‍ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു. സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതി വിവി. ഹംസയെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. മൗലവി മരിച്ചു എന്നത് അനുമാനം മാത്രമാണെന്ന് കോടതി വ്യക്തമാക്കി. ഇതോടെ ചേകന്നൂര്‍ മൗലവി വധക്കേസിലെ എല്ലാപ്രതികളും കുറ്റവിമുക്തരായി.
1993 ജൂലൈ 29ന് മതപ്രഭാഷണത്തിനെന്ന പേരില്‍ മൗലവിയെ ഒരുസംഘം എടപ്പാള്‍ ചേകന്നൂരിലെ വീട്ടില്‍ നിന്നു കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
ലോക്കല്‍ പോലിസും െ്രെകംബ്രാഞ്ചും പിന്നീട് സിബിഐയും കേസ് അന്വേഷിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ ഉള്‍പ്പെടെ 10 പേരെ കേസില്‍ പ്രതിചേര്‍ത്തു. കാന്തപുരത്തെ പിന്നീട് കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി.